മൈസൂരുവിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികൾ ഉൾപ്പെടെ 4 മരണം

മൈസൂരു∙ പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 4 മരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.   ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം.13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രാവലർ മറിയുകയായിരുന്നു.വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം…

Read More

നെടുമ്പാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശിനിയടക്കം മൂന്ന് പേർ മരിച്ചു

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. തൃത്താലയിലെ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് ഇവർ.   എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണിയിലേക്ക് മടങ്ങുകയായിരുന്ന മൂവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.  …

Read More

കുളിക്കാനിറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

പുൽപ്പള്ളി: കബനി പുഴയിലെ തേൻമാവിൻ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സ്, പോലീസ്, കടത്ത് തോണിക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം

Read More

കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കൽപ്പറ്റ: കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ ഷെഫീഖ് ടി. എം (35) ആണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തോടൊപ്പം ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

സുൽത്താൻ ബത്തേരിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് പരിക്ക്

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കൗമാരക്കാരന് സാരമായി പരിക്കേറ്റു. കല്ലൂർ പുത്തൻചിറ വീട്ടിൽ മുഹമ്മദ് അഫർ (16) എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഫറിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read More

വാഹനാപകടത്തിൽ യുവാവ് മരിച്ചു

മാനന്തവാടി: മാനന്തവാടി എൽഎഫ് യുപി സ്ക്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കമ്മന കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിൻ്റെയും, പരേതയായ മേരി ജോണിന്റെയും മകൻ ദീപു ജോൺ (35) ആണ് മരണപ്പെട്ടത്. ദീപു സഞ്ചരിച്ച് ബൈക്ക് ഓട്ടോറി ക്ഷയിൽ തട്ടുകയും, റോഡിലേക്ക് തെറിച്ചുവീണ ദീപു റിക്കവറി വാനി നടിയിൽപ്പെടുകയുമായിരുന്നു. ദീപു ജോണിന്റെറെ മാതാവ് മേരി രണ്ടാ ഴ്ച്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് വിദേശത്ത് നിന്നും എത്തിയതായിരുന്നു ദീപു. ഭാര്യ: എമിലി. സഹോദരി: ദിവ്യ ജോൺ

Read More

ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി :ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത് ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ജിയോയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു

ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവതി മരണപ്പെട്ടു. ബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചു മാനന്തവാടി സ്വദേശി അഫ്രീന (23) മരണപ്പെട്ടു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മാനന്തവാടി സ്വദേശി മത്തൻ ബഷീർ എന്നവരുടെ മകനും കുടുംബവും ബാംഗ്ലൂരിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Read More

കുളത്തിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പഴയ വൈത്തിരി ചാരിറ്റി നാലുസെന്റ് കോളനിക്ക് സമീപത്തെ കുളത്തിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ അജിത് ബർമൻ (27) ആണ് മരിച്ചത്.   ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്തു നിന്നും ചെരിപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കുളത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മറ്റ് തൊഴിലാളികൾക്കൊപ്പം റിസോർട്ട് നിർമ്മാണ ജോലികൾക്കായി അജിത് വയനാട്ടിലെത്തിയത്. പോലീസ് ഇൻക്വസ്റ്റ്…

Read More