ബസ്സും ബൈക്കും കൂടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മാനന്തവാടി :കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശി ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ ഓടുന്ന ദിയ എന്ന സ്വകാര്യ ബസ്സും ബൈക്കും ആണ് അപകടത്തിൽ പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു വിവരങ്ങൾ അറിവായിട്ടില്ല…

Read More

മിനി എം സി എഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു

മാനന്തവാടി : നഗരസഭയുടെ പുത്തൻപുരയിൽ ഉള്ള മിനി എം സി എഫ് ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു. ഇന്നലെ രാത്രി 9:30 ന് ആണ് തീ പിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സതീശൻ എ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ശശി കെ ജി, ജയൻ സി എ,ആഷിഫ് ഇ…

Read More

ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പനമരം:സ്വകാര്യ ബസ്സും ദോസ്‌ത്‌ പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്നലെ വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത്‌ ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്

Read More

നെല്ലാറച്ചാലിൽ ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

കാരാപ്പുഴ:നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്നു പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം നടത്തിയപ്പോൾ നിയന്ത്രണംവിട്ട് ഡാമിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം. വാഹനത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Read More

പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.

പൊഴുതന: പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവന്‍, മുസ്തഫ ,ബാവുട്ടന്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു

പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Read More

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും…

Read More

ബൈക്കും ജീപ്പും കൂട്ടിയിടിച്ച അപകടത്തിൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരണപ്പെട്ടു

പനമരം: ചൊവ്വാഴ്ച രാവിലെ പനമരം എരനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പനമരം ചങ്ങാടക്കടവ് കാരി കുയ്യൻ അയൂബ്-സുഹറ എന്നിവരുടെ മകൻ മുഹമ്മദ്‌ നിഹാൽ(22) ആണ് മരിച്ചത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിൽ എലനല്ലൂരിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അല്പസമയം മുമ്പാണ് നിഹാൽ മരണപ്പെട്ടത്.സഹോദരി സുമയ്ന.

Read More

കോഴിഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു.

പനമരം: കോഴി ഫാമില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പുഞ്ചവയല്‍ അശ്വതി വീട്ടില്‍ ജിജേഷ് (44) ആണ് മരിച്ചത്. കോഴി ഫാമില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണു ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യക്കും ഷോക്കേറ്റു. അബോധാവസ്ഥയില്‍ കിടക്കുന്ന ജിജേഷിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യ ഭിഷയ്ക്കു ഷോക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൾ: ആദിത്യ.

Read More

മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു

പടിഞ്ഞാറത്തറ : കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഭാര്യ: സോഫിയ,മക്കൾ: മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)

Read More