ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

വാഴവറ്റ: വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37), ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം കല്‍പ്പറ്റ സഹകരണ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിക്കുകയാണ്. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read More

ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോയിരുന്ന വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഘ കണ്‍സ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്ന ഇടത്താണ് വീരമലക്കുന്ന് ഉള്ളത്. അതീവ ജാഗ്രത പട്ടികയില്‍ നേരത്തെ തന്നെ ഇവിടം ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു ലൈൻ ആക്കി…

Read More

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ചെതലയം :ചെതലയം വളാഞ്ചേരി അടിവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. ചെതലയം സ്വദേശി ശിവൻ (55) ആണ് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ശിവൻ. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആനയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറാനായെങ്കിലും ശിവന് വരാന്ത വരെ മാത്രമേ എത്താൻ സാധിച്ചുള്ളൂ. അപ്പോഴേക്കും ആന ശിവന്റെ കഴുത്തിനും മുതുകിനും തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് ആന പിൻവാങ്ങിയത്. തുടർന്ന് വനപാലകർ എത്തി…

Read More

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

  മാനന്തവാടി :പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഉടൻതന്നെ നാട്ടുകാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീടിന് സമീപം വച്ചാണ് കേട്ടുപോത്ത് ആക്രമിച്ചത്.

Read More

താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്

മാനന്തവാടി: തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്… മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.. സീനിയർ ഫയർ and റെസ്ക്യൂ ഓഫീസർ ശ്രീ.ഓ ജി പ്രഭാകരൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ജയൻ സി എ,പ്രവീൺ കുമാർ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആർ സീ,ആദർശ് ജോസഫ്, ഹോം ഗാർഡ്മാരായ ശിവദാസൻ കെ,ബിജു…

Read More

സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

കൽപ്പറ്റ: സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതെന്നാണ് വിവരം. ചുണ്ടയിൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതി നിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ച റിയിൽ. അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ. സഹോദരൻ: കൃഷ്ണ, അക്ഷയ് .

Read More

സ്‌കൂട്ടറിന് മുന്നില്‍ തെരുവുനായ്ക്കള്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് മുന്നില്‍ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സല്‍മത്ത്, പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മീനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

Read More

വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ ബൈക്ക് അപകടത്തിൽ മരണപെട്ടു

പിണങ്ങോട് : വാഴയിൽ അസ്‌ലം -റഹ്മത്ത് എന്നിവരുടെ മകൻ മുഹമ്മദ്‌ റഫാത്ത് (23) ആണ് മരണപെട്ടത്.ഇൻഡോനേഷ്യയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് അസ്‌ലം നാട്ടിൽ എത്തിയത്. മൈസൂരിൽ കച്ചവട ആവശ്യാർഥം പോകുമ്പോൾ ആണ് അപകടം. കർണാടകയിലെ ബേഗുർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ബൈക്ക് ലോറിക്ക് പുറകിൽ ഇടിച്ചു നിയന്ത്രണം നഷ്ടമായ ശേഷം എതിരെ വരികയായിരുന്ന ടവേരയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ബേഗുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ…

Read More