തൊടുവട്ടിയിൽ ഗ്യാസ് കയറ്റി വന്ന ദോസ്ത് വാഹനവും കാറും കൂട്ടിയിടിച്ചു

പുത്തൻകുന്ന് തൊടുവെട്ടി വളവിൽ എച്ച്പി ഗ്യാസിന്റെ ദോസ്ത് വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ചു,, പരിക്കേറ്റ രണ്ടു വാഹനത്തിലെയും ഡ്രൈവർമാരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നൂൽപ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തിവരുന്നു

Read More

ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ ഫോറസ്റ്റ് ഓഫീസിന്റെ സമീപം ബാണാസുര ഡാം റിസോര്‍വോയര്‍ ഏരിയയില്‍ കുളിക്കാന്‍ ഇറങ്ങിയ 25 കാരന്‍ മുങ്ങി മരിച്ചു. പടിഞ്ഞാറത്തറ കുറ്റിയാം വയല്‍ മംഗളംകുന്നു ഉന്നതിയിലെ ശരത് ഗോപി (25) ആണ് മരിച്ചത്. കല്‍പ്പറ്റ അഗ്‌നിരക്ഷാ സേനയുടെ സ്‌ക്യൂബ ടീം സ്ഥലത്ത് എത്തി 20 മിനിറ്റ് കൊണ്ട് നടത്തിയ തെരച്ചിലില്‍ 45 അടി താഴ്ചയില്‍ നിന്നും ബോഡി റിക്കവര്‍ ചെയ്തു .ശക്തമായ മഴയും തണുപ്പും ഉണ്ടായിരുന്നെകിലും അതിനെ അവഗണിച്ചു നടത്തിയ തിരച്ചിലാണ് ബോഡി…

Read More

മൂലങ്കവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

ബത്തേരി: മൂലങ്കാവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ബത്തേരി അഗ്‌നി രക്ഷാ സേന രക്ഷിച്ചു. കണ്ണൂരിൽ നിന്നും നെല്ലൂരിലേക്ക് പ്ലൈവുഡ് മായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്, ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് മറിയുകയും ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിപ്പോവുകയുമിയിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ശരത്ത് പി.കെ യുടെ നേതൃത്വത്തിൽ ഉള്ള സേനാഗംങ്ങൾ സംഭവസ്ഥലത്ത് എത്തുകയും സ്റ്റിയറിംഗ്…

Read More

കടന്നൽ കുത്തേറ്റ് മരിച്ച ജോയി പോളിന് നാടിന്റെ യാത്രാമൊഴി.

കാവും മന്ദം: കഴിഞ്ഞദിവസം തോട്ടത്തിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ച കർഷകന് നാടിൻ്റെ യാത്രാമൊഴി. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയി പോളിനാണ് ജന്മനാട് വിട നൽകിയത്. തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിലെ തേങ്ങ പറിക്കുന്നതിനിടയാണ് ജോയിക്ക് കടന്നൽ കുത്തിയത്. ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി രാത്രിയോടെ മരണം സംഭവിച്ചു. കൂട്ടമായി ആക്രമിച്ചതാണ് മരണകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അർപ്പിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും…

Read More

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരണപെടുകയും ആയിരുന്നു.ഭാര്യ ഷൈല,…

Read More

കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി: തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ…

Read More

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക് കുന്ന് – തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു

കോറോം :കോറോം കൂട്ടപ്പാറയിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവറായ നിരവിൽ പുഴ, കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിയുടെ മകൻ (പൂരിഞ്ഞി സദർ മുഅല്ലിം) വൈഷൻ അയ്യൂബ് (45) മരണപ്പെട്ടു. ഓട്ടോയുടെ പിറകിൽ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്കണ് സംഭവം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read More

യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

  വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Read More

പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി (30) യാണ് മരിച്ചത്. ഇയ്യാൾ രണ്ട് ദിവസമായി വീട്ടിൽ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി.തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Read More