മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച ധനസഹായം കൈമാറി.

കൽപ്പറ്റ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. മേപ്പാടി പൂത്തകൊല്ലിയില്‍ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.691 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. ദുരന്തത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ആംബുലൻസ് ഉള്‍പ്പെടെയുള്ള സേവനങ്ങളിലും മുസ്‍ലിം ലീഗ് കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. മൂന്നാംഘട്ടമായാണു പുനരധിവാസത്തിന്‍റെ ഭാഗമായി ധനസഹായം പ്രഖ്യാപിച്ചത്. 691 കുടുംബങ്ങള്‍ക്ക് 15,000 രൂപയാണ് കൈമാറിയത്. വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരമായി 50,000 രൂപ കൈമാറി. പുനരധിവാസത്തിനായി 100…

Read More

ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി

തരുവണ: പഠനപ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന ‘ഹെല്‍പ്പിങ് ഹാന്‍ഡ്’ പദ്ധതിക്ക് തരുവണ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാവിഷയങ്ങള്‍ക്കാണ് മുന്‍ഗണന. ഇംഗ്ലീഷ് പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കായി തിയേറ്റര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനപ്പുറം നാടകത്തിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തരുവണ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ കെ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ…

Read More

മുസ്ലിം ലീഗ് മൂന്നാംഘട്ട ധനസഹായ വിതരണം നാളെ മേപ്പാടിയില്‍

കല്‍പ്പറ്റ: നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അതിലുമെത്രയോ അധികം പേര്‍ക്ക് കിടപ്പാടമുള്‍പ്പെടെ ഇല്ലാതാവുകയും ചെയ്ത ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് മുസ്്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട ധനസഹായവിതരണം നാളെ മേപ്പാടിയില്‍ നടക്കും. ഉച്ചക്ക് ശേഷം 2.30ന് മേപ്പാടി പൂത്തക്കൊല്ലി മദ്രസാ ഓഡിറ്റോറിയത്തില്‍ (പെട്രോള്‍ പമ്പിന് സമീപം) നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. അടിയന്തിര സഹായമായി ദുരന്ത ബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതവും വ്യാപാര സ്ഥാപനങ്ങള്‍…

Read More

സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി.

മാനന്തവാടി: സംസ്ഥാന സർക്കാറിൻ്റെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുള്ള പ്രഥമ സംസ്ഥാന കർഷക അവാർഡ് നേടിയ തിരുനെല്ലി ഫാർമേഴ്സ് പ്രൊഡ്യൂസേഷ്സ് കമ്പനിക്കും, ബഡ്സ് സ്കൂളിനുള്ള പ്രഥമ കാർഷിക അവാർഡ് നേടിയ തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് സ്വാഗതം പറഞ്ഞു.ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി മൊമെന്റോകൾ…

Read More

‘പുഞ്ചിരി ‘മുഖവൈകല്യ നിവാരണ ക്യാംപ് 31ന്.

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 31ന് രാവിലെ 10 മണി മുതൽ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാം‌പ് നടത്തും. മാനന്തവാടി പെരുവക റോഡിൽ ടെലഫോൺ എക്സ്ചേഞ്ചിന് സമീപമുള്ള ഹോട്ടൽ വയനാട് സ്ക്വയർ വച്ച് രാവിലെ 10ന് ക്യാംപ് ആരംഭിക്കും. ഇസിഎഫ് ചെയർമാൻ ഫാ. റോയി വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി…

Read More

സ്നേഹവീട് നിർമ്മാണത്തിന് തുടക്കം കുറിച്ചു.

മാനന്തവാടി: മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് , കണ്ണൂർ യൂണിവേഴ്സിറ്റി എൻ എസ് എസ് സെൽ , കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന സ്‌നേഹവീടിൻറെ തറക്കല്ലിടൽ കർമ്മം മേരി മാതാ കോളേജ് അസ്സോസിയേറ്റ് മാനേജർ റവ. ഫാ . സിബിച്ചൻ ചേലക്കാപ്പള്ളിൽ നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . വി എഫ് സനു, ഡോ . സിജോ എ കെ, മിഥുൻ ഷാജി,…

Read More

ദുരന്തബാധിതരോടൊപ്പം വിദ്യാർത്ഥികളും

പുതുശ്ശേരി: പുതുശ്ശേരി ഗവൺമെൻറ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഒരുമിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കാണ് അവർ താങ്ങായത്. തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷവും, ഓണാഘോഷങ്ങളും മാറ്റിവെച്ച് ,അതിനായി സ്വരൂപിച്ച തുക അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ചില കൂട്ടുകാർ ഓണക്കോടിക്കായും,മറ്റുചിലർ സൈക്കിൾ വാങ്ങാനായും ശേഖരിച്ചിരുന്ന കുടുക്ക തന്നെ സ്കൂൾ അധികൃതരെ ഏൽപ്പിച്ചു. പിടിഎയും , അധ്യാപകരും അവരോടൊപ്പം ചേർന്നപ്പോൾ നല്ലൊരു തുക സഹായമായി നൽകാൻ കഴിഞ്ഞു.

Read More

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

കൽപ്പറ്റ: ‘കൈകോർക്കാം വയനാടിനായി’ മുണ്ടക്കൈ, ചൂരൽമല പുഞ്ചിരി വട്ടം, ദുരന്തത്തിനിരയായ വരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ട‌ർ ഡി.ആർ.മേഘശ്രീക്ക് ബാങ്ക് പ്രസിഡണ്ട് പി. സന്തോഷ് ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് യു.വി ബിജു, സെക്രട്ടറി രാജു മാത്യു, ബോർഡ് മെമ്പർ ജെയിംസ് ഐപ്പ്, ജീവനക്കാരനായ സി. എം. സന്തോഷ്…

Read More

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

പുൽപള്ളി: വ്യാപാരി വ്യവസായി സഹകരണ ബാങ്ക്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിധ്യത്തിൽ ജില്ല കലക്ടർ ഡി. ആർ. മേഘശ്രീ എന്നവർക്ക് ബാങ്ക് പ്രസിഡന്റ് ഇ ടി ബാബു കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ബാബു, ഡയറക്ടർ ന്മാരായ പി.ആർ വിജയൻ ജോസ് കുന്നത്ത് സെക്രട്ടറി ബിനോയ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Read More

കേരള എൻ ജി ഒ യൂണിയൻ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽ കൈമാറി

മാനന്തവാടി : കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി നിർമിച്ചു നൽകിയ 60 വീടുകളിൽ വയനാട് ജില്ലയിൽ മാനന്തവാടി ഇല്ലത്തുമൂലയിൽ കുനിയിൽപറമ്പിൽ ഷാഹിദയ്ക്കു നിർമ്മിച്ചു നൽകിയ മനോഹരമായ വീടിന്റെ താക്കോൽ കൈമാറ്റം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ക്ഷീര വികസന സംഘം പ്രസിഡണ്ട്‌ പി. ടി.ബിജു,മാനന്തവാടി മുൻസിപ്പൽ കൗൺസിലർമാരായ മുഹമ്മദ്‌ ആസിഫ്,വി.ആർ പ്രവീജ്,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. വി. ഏലിയാമ്മ,കെ….

Read More