ഉരുൾപൊട്ടൽ: സർവ്വതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്
കൽപ്പറ്റ: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക് 11. 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുണ്ടക്കൈ -ചൂരൽമല പ്രദേശങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുകയും സജീവമായി എൻ.സി.സിയിൽ പ്രവർത്തിക്കുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു. പലർക്കും ഉറ്റ ബന്ധുക്കളെയും ജീവനോപാധിയും അവരുടെ കുടുംബത്തിലെ…
