പി ടി എച്ച് മാനന്തവാടി നൈറ്റ് ഹോം കെയർ ഉദ്ഘാടനം ഇന്ന്.

മാനന്തവാടി : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ സാന്ത്വന പരിചരണ സംവിധാനമായ പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ മാനന്തവാടി സെൻ്റർ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3 ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിന് സമീപം W M O ബാഫഖി ഹോമിലാണ് പരിപാടി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സി പി മൊയ്തു ഹാജി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് പ്രസിഡൻ്റ് കെ…

Read More

ദുരിതബാധിതരുടെ പുനരധിവാസം യൂത്ത് കോൺഗ്രസ് ദോത്തി ചലഞ്ചിന് തുടക്കമായി.

കൽപ്പറ്റ : പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളുടെ പ്രവർത്തിക്കുള്ള ധനസമാഹരണത്തിന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദോത്തി ചലഞ്ചിന് തുടക്കമായി.കെപിസിസി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബൂ സൂഫിയാൻ തുടങ്ങിയവർ…

Read More

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കൽപ്പറ്റ :വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കൈരളി ഓട്ടോ ടാക്സി യൂണിയൻ ചാരിറ്റബിൾ സൊസൈറ്റി (എ.കെ.ടി.യു) സംസ്ഥാന കമ്മിറ്റി സ്വരുപിച്ച തുക ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ്‌ ന് എ.കെ.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ താജുദ്ധീൻ പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌, ട്രഷറർ ഫൈസൽ, വൈസ് പ്രസിഡന്റ്‌ വേലായുധൻ, ജോയിന്റ് സെക്രട്ടറി സയ്യിദ് എന്നിവർ ചേർന്ന് കൈമാറി.

Read More

വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ കൈത്താങ്ങ്.

തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബാങ്കിന്റെ വിഹിതം പ്രസിഡന്റ് കെ.എസ്. ലിജുവും ബോർഡ് അംഗങ്ങളുടെ വിഹിതം ടി.ടി. ജയരാജും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ സുജിത്കരുണിന് കൈമാറി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കുള്ള അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി പദ്ധതികള്‍ക്ക് സമൃദ്ധി കാർഷികവായ്പയുടെ ഉദ്ഘാടനവും നിർവഹിച്ചു. ബോർഡ് അംഗങ്ങളായ വി.കെ. അജി, സുധിമോൻ, പി.ജി. രാജൻ, പ്രിൻസിയ പീറ്റർ, ഷീജ, കെ. ഷീജ, സെക്രട്ടറി ഇ.പി. ഷീബ എന്നിവർ പങ്കെടുത്തു.

Read More

വയനാടിന് താങ്ങായി എഴുത്തുകാരുടെ പുസ്തകമേള

മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കോഴിക്കോടും കണ്ണൂരും മലപ്പുറത്തും എഴുത്തുകാര്‍ സ്വന്തം പുസ്തകങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തി. മലബാര്‍ റൈറ്റേഴ്‌സ് ഫോറവും കോഴിക്കോട് സദ്ഭാവന ബുക്‌സും ചേര്‍ന്ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പുസ്തകമേള മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കെ വി ഇസ്ഹാക്കിന് ആദ്യ വില്‍പന നടത്തിയാണ് ഉദ്ഘാടനം ചെയ്തത്. മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനറും എഴുത്തുകാരനുമായ…

Read More

ഉരുൾപൊട്ടൽ: ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ

മേപ്പാടി: ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ജീപ്പ് കൈമാറി ഡിവൈഎഫ്ഐ. ജീപ്പ് നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിരുന്നു. മേപ്പാടി മാനിവയലിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് , സംസ്ഥാന പ്രസിഡണ്ട് വി വസീഫ് എന്നിവർ ചേർന്ന് അനീഷിനും ഭാര്യ സയനയ്ക്കും താക്കോൽ കൈമാറി. ജില്ലാ സെക്രട്ടറി കെ റഫീഖ് , പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , നേതൃത്വം നൽകി.

Read More

ഉരുൾപൊട്ടൽ: ഓട്ടോറിക്ഷ വിതരണവും രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപനവും നടത്തി

മേപ്പാടി: മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത വഹിച്ചു….

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് തൊണ്ടർനാട് സി.ഡി.എസ്സ് ആദ്യ ഗഡുവായി 261600 രൂപ നൽകി

മാനന്തവാടി : മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലേക്കായി തൊണ്ടർനാട് കുടുംബശ്രീ സി.ഡി.എസ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 15 വാർഡുകളിൽ നിന്നായി സ്വരൂപിച്ച 261600 രൂപ നൽകി. സി.ഡി.എസ്സ് ചെയർപേഴ്സൺ ലത ബാബു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. കെ ബാലസുബ്രമണ്യനാണ് തുക കൈമാറിയത്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ നിഷാദ് എം, അസിസ്റ്റൻ്റ് കോർഡിനേറ്റർമാരായ രജീന, സെലീന എന്നിവർ സന്നിഹിതരായിരുന്നു

Read More

ഫോസയും വയനാട്ടിനൊപ്പം

കൽപ്പറ്റ :ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ…

Read More

എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു.

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടി. സിദ്ദിഖ് എം.എൽ.എ.യുടെ എം.എൽ.എ.കെയർ ബാക്ക് ടു ഹോം കിറ്റുകളുടെ രണ്ടാംഘട്ടം വിതരണംചെയ്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷതവഹിച്ചു. 50 കിറ്റുകളാണ് വിതരണംചെയ്തത്. ഒന്നാംഘട്ടത്തിൽ 30 കിറ്റുകൾ വിതരണംചെയ്തിരുന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജു ഹെജമാടി, മേപ്പാടി ജ്യോതി പാലിയേറ്റീവ് സെക്രട്ടറി സുബൈർ,…

Read More