ഹെല്‍പ്പിങ് ഹാന്‍ഡ് പദ്ധതിക്ക് തുടക്കമായി
തരുവണ: പഠനപ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന ‘ഹെല്‍പ്പിങ് ഹാന്‍ഡ്’ പദ്ധതിക്ക് തരുവണ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാവിഷയങ്ങള്‍ക്കാണ് മുന്‍ഗണന. ഇംഗ്ലീഷ് പഠിക്കാന്‍ പ്രയാസമുള്ള കുട്ടികള്‍ക്കായി തിയേറ്റര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനപ്പുറം നാടകത്തിലൂടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തരുവണ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ കെ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.പി.ടി.എ…
