പ്രതിഭാ സംഗമവും, അധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു.

വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാടീം അംഗങ്ങളെ ഉൾപ്പെടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, സംസ്ഥാന – ദേശീയ തലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്‌കൂളിലെ രക്ഷിതാക്കളായ സംസ്ഥാന സർക്കാറിൻ്റെ 2026…

Read More

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ വിദ്യാഭ്യാസ – സാമൂഹ്യ സേവന മേഖലകളിൽ വയനാട്ടിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാപനമാണ് ബദ്റുൽഹുദാ അക്കാദമി. പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന നൂറിൽപരം കുട്ടികൾ ഇപ്പോൾ സ്ഥാപനത്തിലുണ്ട്. അനാഥർക്ക് അവരുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്ന ഓർഫൻ ഹോം കെയറും, ജോലിക്ക് പോകാൻ കഴിയാത്ത പ്രായം ചെന്ന ഉസ്താദുമാർക്ക് മാസം 2000 രൂപ സഹായിക്കുന്ന പെൻഷൻ പദ്ധതിയും നടന്നുവരുന്നുണ്ട്….

Read More

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്

എടവക : വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കലാ-കായിക രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരത്തിന് സ്കൂളിനെ തിരഞ്ഞെടുത്തത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സംസ്ഥാനതല അംഗീകാരമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മികച്ച…

Read More

പരിയാരം ജി.എച്ച്.എസ്. ശതാബ്ദി ആഘോഷ നിറവിൽ; സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ന്

പരിയാരം: ഗ്രാമീണ മേഖലയിൽ അറിവിൻ്റെ വെളിച്ചം പകർന്നു നൽകി നൂറ് വർഷങ്ങൾ പിന്നിടുന്ന പരിയാരം ഗവ. ഹൈസ്‌കൂൾ ശതാബ്‌ദി ആഘോഷങ്ങളിലേക്ക് കടക്കുന്നു. നൂറാം വാർഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നതിനായുള്ള വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം സെപ്റ്റംബർ 13 ഞായറാഴ്ച്‌ച ഉച്ചയ്ക്ക് 1 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ഈ മഹത്തായ ചരിത്രനിമിഷം നാടിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ഒരുക്കുന്നത്. നൂറാണ്ടിൻ്റെ അറിവും ഓർമ്മകളും പുതുക്കുന്ന ഈ മഹാഘോഷത്തിന്റെ വിജയത്തിനായി പൂർവവിദ്യാർത്ഥികൾ,…

Read More

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും ആദരം

പടിഞ്ഞാറത്തറ: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സ്കൂളുകൾക്കും അങ്കണവാടി ജീവനക്കാർക്കുമായി ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചു. സ്‌കൂളുകൾക്കും അധ്യാപകർക്കും ഉപഹാരസമർപ്പണം. ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്കും അധ്യാപകർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ.എം. ഷാജി ഉപഹാരങ്ങളും മെമന്റോകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്തിന് കരുത്തേകുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിസീമമാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന മറ്റൊരു ചടങ്ങിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലെ അധ്യാപകരെ ആദരിച്ചു. പ്രാഥമിക ശിശുവിദ്യാഭ്യാസ രംഗത്തും കുരുന്നുകളുടെ പരിചരണത്തിലും നൽകുന്ന മികച്ച…

Read More

അധ്യാപക ദമ്പതികൾക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സ്നേഹാദരവ്

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായി ആചരിച്ചു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപക ദമ്പതിമാരായ എം.കെ വാസുദേവൻ മാസ്റ്ററെയും ശാരദ ടീച്ചറെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക.എം പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.റ്റി സുഗതൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, ത്രേസ്യ എം.ജെ, ബാബുരാജ് എൻ.കെ, എ.കെ.രമണി, ശാരദ എൻ.ജി, മംഗലശ്ശേരി നാരായണൻ, ശ്രീവിദ്യ കെ…

Read More

പ്രേരണ സ്പെഷ്യൽ സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു.

കൽപ്പറ്റ:- പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടി രാവിലെ 9.30 മുതൽ നടത്തി. പൂക്കളമൊരുക്കൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.പരിപാടിയിൽ പ്രേരണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം ആരംഭിച്ചു.സ്വാഗതം ട്രസ്റ്റി. എ. പി. വാസുദേവൻ നായർ നിർവഹിച്ചു .അധ്യക്ഷത ട്രസ്റ്റ് ചെയർമാൻ . പി. സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരൻ. റസാഖ് കൽപ്പറ്റ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഓണത്തിന്റെ മഹത്വവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും പങ്കുവെച്ചു.തുടർന്ന് ,…

Read More

വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു

പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ലഹരി വിരുദ്ധ സഭ’ നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു….

Read More

ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.

പുൽപ്പള്ളി : ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലഹരി വിരുദ്ധ സഭ രൂപീകരിച്ചു. വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ ജിഷ്‌ണു കെ എസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് മാത്യു മത്തായി, സിവിൽ എക്‌സൈസ് ഓഫീസർ മനു കൃഷ്ണൻ, അജേഷ് കൃഷ്ണ , പ്രിൻസിപ്പാൾ സതി കെ. എസ്, ഹെഡ് മിസ്ട്രസ് ഷൈനി ജേക്കബ് എന്നിവർ സംസാരിച്ചു. യോഗത്തിൽ എല്ലാവരും…

Read More

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്….

Read More