കൽപ്പറ്റ എൻ.എം.എസ്.എം കോളേജ് യൂണിയൻ ഭരണം യു.ഡി.എസ്.എഫിന്; എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജ് യൂണിയൻ ഭരണം ഒരു വർഷത്തിനുശേഷം എസ്.എഫ്.ഐയിൽനിന്ന് തിരിച്ചുപിടിച്ച് കെ.എസ്.യു–എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ്. ആകെയുള്ള ഒമ്പത് പ്രധാന സീറ്റുകളിൽ ചെയർമാൻ ഉൾപ്പെടെ ആറ് സീറ്റുകളിൽ വിജയിച്ചാണ് യു.ഡി.എസ്.എഫ് യൂണിയൻ ഭരണം സ്വന്തമാക്കിയത്. രണ്ടാം വർഷ എം.എ. ഹിസ്റ്ററി വിദ്യാർഥിയായ മുനവർ യു.ഡി.എസ്.എഫ് സ്ഥാനാർഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചു. വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ, യു.യു.സി., ഫൈൻ ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും യു.ഡി.എസ്.എഫ് സ്ഥാനാർഥികൾ വിജയിച്ചു. ശക്തമായ മത്സരം…

Read More

യൂണിയൻ & ആർട്സ് ക്ലബ്‌ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് മോഡൽ റൂസ കോളേജിലെ പ്രഥമ യൂണിയൻ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുഫീദ തസ്‌നി നിർവഹിച്ചു ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ഷബ്‌ന ശംസവും നിർവഹിച്ചു. കോളേജ് ചെയർമാൻ മഹ്ധൂം ദർവേശ് അധ്യക്ഷനായ പരിപാടിയിൽ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, കോളേജ് പ്രിൻസിപ്പൽ dr പ്രസാദ് കെ, മുൻ എടവക പഞ്ചായത്ത്‌ പ്രസിഡന്റ് ബ്രാൻ അഹമ്മദ്കുട്ടി എന്നിവർ മുഖ്യാതിഥികളായി. യൂണിയൻ ജനറൽ സെക്രട്ടറി റാഫി കെവി…

Read More

ജില്ലാ സ്കൂൾ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: 45-ാമത് ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയുടെ ഔദ്യോഗിക ലോഗോ ജില്ലാ കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ കളക്ടറില്‍ നിന്നും ലോഗോ ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് കൃഷ്ണൻ കുമ്പളരിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ നിസാർ കമ്പ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കമല രാമൻ, സുനിൽ കുമാർ, കെ.അർ ജിതിൻ, പബ്ലിസിറ്റി…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മൂപ്പൈനാട്: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ വീടും വിദ്യാലയവും ഒരുമിച്ചുനിൽക്കണമെന്ന സന്ദേശമുയർത്തി ചിത്രഗിരി ഗവ.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. സ്കൂൾ പിടിഎയും ആരോഗ്യവകുപ്പും സംയുക്തമായി എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് രക്ഷാകർത്താക്കൾക്കായി പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ.എം.ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി സ്‌കറിയ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.പ്രജിത സ്വാഗതം പറഞ്ഞു. ‘കരുതൽ; നമ്മുടെ മക്കൾക്കായി ഒരു സുരക്ഷിത നാളെ’ എന്ന വിഷയത്തിൽ…

Read More

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതിക-പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്റർലോക്ക് നിർമ്മാണം, ഓഫീസ് നവീകരണം, ബോയ്സ് ടോയ്‌ലറ്റ്, ക്രിയേറ്റീവ് കോർണർ, ഡിജിറ്റൽ സ്‌ക്വയർ, സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം തുടങ്ങിയ വിവിധ പദ്ധതികളാണ് വിദ്യാലയത്തിൽ നടപ്പിലാക്കിയത്. എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥിനി…

Read More

ഉച്ചഭക്ഷണം; സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി.

ഉച്ചഭക്ഷണം; സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി. ഉച്ചഭക്ഷണം : സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറി. ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കണം. അവശ്യ സാധനങ്ങള്‍ക്കുള്ള തുക വര്‍ദ്ധിപ്പിക്കണം. സ്‌കൂളുകളില്‍ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കല്‍പ്പറ്റ; അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകളില്‍ പി.ടി.എ, കൃഷി വകുപ്പ് സംയുക്തമായി ശാസ്ത്രീയ പച്ചക്കറി തോട്ടം സ്ഥാപിക്കണം. കൃഷി വകുപ്പ് സ്‌കൂളുകളിലെ കൃഷി ക്ലബ്ബുകളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിലവില്‍ വാങ്ങിക്കുന്ന പച്ചക്കറിയുടെ ഗുണമേന്മ തൃപ്തികരമല്ലെന്നും അമിതമായ വിലകൊടുത്താണ് വാങ്ങുന്നതെന്നും വിഷരഹിതമല്ലെന്നും സോഷ്യല്‍ ഓഡിറ്റിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതൊഴിവാക്കാനും…

Read More

ഡിജിറ്റൽ സ്ക്വയർ പദ്ധതിയുമായി സർവോദയം യുപി സ്കൂൾ

പോരൂർ :വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സർവോദയം യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് മികച്ച ഡിജിറ്റൽ പരിജ്ഞാനം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിയ പദ്ധതി ഉദ്ഘാടനം ജി.എൽ.പി.എസ് പോരൂർ പ്രധാന അധ്യാപിക കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. അധ്യാപിക സിസ്റ്റർ നവീന എസ്.ഐ.സി. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ഗ്രീഷ്മ ടീച്ചർ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിയെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയും കുട്ടികൾക്കായി മാതൃകാ…

Read More

മെഡിക്കൽ പി ജിയിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം…

Read More

ജില്ലാ ശാസ്ത്രോത്സവം നവംബർ 6, 7 തീയതികളിൽ; ഒരുക്കങ്ങൾ വിലയിരുത്തി

മാനന്തവാടി: 45-ാമത് റവന്യു ജില്ലാ ശാസ്ത്രോത്സവം നവംബർ ആറ്, ഏഴ് തീയതികളിലായി മാനന്തവാടി എം.ജി.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. മേളയുടെ ആദ്യദിനം പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐ.ടി.മേള എന്നിവയും രണ്ടാം ദിനത്തിൽ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 12 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികൾ സബ് കമ്മിറ്റികളുടെ ചെയർമാൻ, വൈസ് ചെയർമാൻമാരായും അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പ്രവർത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും, എം.ജി.എം. സ്കൂൾ പ്രിൻസിപ്പൽ…

Read More

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ ആശംസകൾ അറിയിച്ചു.ഡോ അരുൺ ബേബി കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ ക്ലാസുകളെടുത്തു. ഫാമിലി കൗൺസിലർ ശ്രീ ഗോഡ്സൻ വാലയിൽ കുട്ടികളിൽ മാനസികാരോഗ്യം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ച് ക്ലാസ്സ്‌ എടുക്കുകയും അത് പപ്പെറ്റ് ഷോയിലൂടെ…

Read More