ലയൺസ് ഇൻ്റർനാഷണൽ സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കും
കൽപ്പറ്റ: ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതി ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിലാണ് ബോർഡുകൾ സ്ഥാപിക്കുക. കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം മൂലമാണ് പ്രധാനമായും കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാവുന്നത്. അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടി ,…
