കായികമേള ദീപശിഖ പ്രയാണം നടത്തി

കൽപ്പറ്റ :എം.കെ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ വയനാട് ജില്ലാ എസ്.പി .തപോഷ് ബസുമതാരി ഐപിഎസ് തെളിയിച്ചു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ് , എസ് . കെ. എം. ജെ സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ എം പി.,സെറ്മണി കമ്മിറ്റി കൺവീനർ ഉമേഷ് പി എന്നിവർ സന്നിഹിതരായി. സ്കൗട്ട് ആൻ്റ് ഗൈഡ് എൻ.സി.സി. എൻ.എസ്.എസ് എന്നിവരോടൊപ്പം…

Read More

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം പങ്കെടുത്തിരുന്നു. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് ലഭിച്ച ലൈബ്രറികൾക്ക് പുറമെ വിദ്യാലയങ്ങളും പൊതുജനങ്ങളും പുസ്തകങ്ങൾ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടന്നത്. പുസ്തകോത്സവത്തിൽ സാഹിത്യ, സാംസ്‌ക്കാരിക പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എച്ച്. ഐ. എം. യു. പി സ്കൂൾ ലൈബ്രറിയുടെ…

Read More

സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 30 വയസില്‍ താഴെ പ്രായുള്ള ബിരുദ പഠനത്തില്‍ 50 ശതമാനം മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, അവസാന സെമസ്റ്റര്‍ ഫലം കാത്തിരുന്നവര്‍ അപേക്ഷിക്കാം. സെമസ്റ്റര്‍ വ്യവസ്ഥയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുന്‍പുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കോട് വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്…

Read More

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഉൾക്കരുത്തുമായി പിറന്നാളാഘോഷവും ഡയപ്പർ ബാങ്ക് ഉദ്ഘാടനവും നിർവ്വഹിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം സമ്പൂർണതയിലെത്തുന്ന നിമിഷങ്ങളിലൊന്നായിരുന്നു ആറാം ക്ലാസ് വിദ്യാർഥിനികളും ഇരട്ടക്കുട്ടികളുമായ സാൻസിയ, സാൻമിയ എന്നിവരുടെ പിറന്നാളാഘോഷം. സ്കൂളിൽ പിറന്നാളാഘോഷിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹം സ്പെഷ്യൽ എഡ്യുക്കേറ്ററായ ശ്രീമതി ജോയ്സി ടീച്ചർ വഴി സ്കൂളിലറിയിക്കുകയും സ്കൂൾ പൂർണ പിന്തുണ നൽകുകയുമായിരുന്നു. ആഘോഷം പിറന്നാൾക്കുട്ടികളിൽ മാത്രം ഒതുങ്ങി നിന്നില്ല എന്നതായിരുന്നു ഈ ദിനത്തിൻ്റെ പ്രത്യേകത. പങ്കെടുത്ത ഓരോ കുട്ടിക്കും സ്വന്തം ജന്മദിനാഘോഷാനുഭൂതി പകരാൻ ഇതിലൂടെ സാധിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ നാൽപതോളം…

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. 2013 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ പ്രവേശനം പൂർത്തിയാക്കിയത്. തുടക്കം മുതൽ എല്ലാവർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു. പ്രവർത്തിപരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന…

Read More

മാനന്തവാടി ഉപജില്ല കലോത്സവം; മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മുഖശ്രീ പ്രകാശനം മാനന്തവാടി എ.ഇ.ഒയ്ക്ക് നല്‍കി റവ.ഫാദര്‍ സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍ നിര്‍വഹിച്ചു. നവംബര്‍ 4,5,6,7,8 തീയതികളില്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ചീരാൽ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്.ലാബ് അസിസ്റ്റന്റ് കൃഷ്ണണൻ കുമ്പളേരിയാണ് കലോത്സവത്തിൻ്റെ മുഖശ്രീ രൂപകൽപ്പന ചെയ്തത്. എം.എ മാത്യു, ഫിലിപ്പ് ജോസഫ്, ബി.പി.സി സുരേഷ് കെ.കെ സുബൈർ ഗദ്ദാഫി ,എൻ.പ്രശാന്ത്, സനിൽ കെ.ആർ എന്നിവർ സംസാരിച്ചു.

Read More

സർഗലയം നവംബർ 23,24 തീയതികളിൽ: സ്വാഗത സംഘം രൂപീകരിച്ചു

ചുണ്ടമുക്ക്: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള സർഗലയം നവംബർ 23,24 തീയതികളിൽ ചുണ്ടമുക്ക് 2/4 ൽ വെച്ച് നടത്തപ്പെടും. വിവിധ കാറ്റഗറികളിലെ എൺപതോളം ഇനങ്ങളിലായി 500 ലേറെ പേർ മത്സരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരികൾ: ഹസ്സൻ ഉസ്താദ് തലപ്പുഴ, ജലീൽ ഫൈസി,ഗഫൂർ തങ്ങൾ ചെയർമാൻ: ആഷിഖ് വാഫി. വൈസ് ചെയർമാൻ: സുബൈർ കെ.റ്റി, ജമീൽ അഹ്മദ് അൽഖാസിമി,ശാബിദ് ch,റയീസ് പാണ്ടിക്കടവ്, ജുനൈദ് പാലമുക്ക് കൺവീനർ: ഉനൈസ് ഗസ്സാലി പാലമുക്ക്,…

Read More

പത്താംതരം തുല്യതാ പരീക്ഷ; ജില്ലയില്‍ 308 പേര്‍ പരീക്ഷ എഴുതും

കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പനമരം- മാനന്തവാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 308 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 74 പുരുഷന്‍മാരും 234 സ്ത്രകളുമാണ.് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 56 പേരും പട്ടികജാതി വിഭാഗത്തിലെ 19 പേരുമുണ്ട്. ഒക്ടോബര്‍ 21 ന് മലയാളം, 22 ന്…

Read More

ശിശുദിന റാലി; സംഘാടക സമിതി യോഗം 25 ന്

കൽപ്പറ്റ: ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ എല്‍.പി സ്‌കൂളില്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് 3.30 ന് സംഘാടക സമിതി രൂപികരണ യോഗം ചേരും. കളക്ടറേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 21 ന് ജില്ലാതല പ്രസംഗം മത്സരം നടത്തും. ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള രചനാ മത്സരങ്ങള്‍ നവംബര്‍ രണ്ടിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും നവംബര്‍ 9 ന് മുണ്ടേരി വൊക്കേഷണന്‍…

Read More

ജെ.ആര്‍.സി സ്‌കാര്‍ഫിങും സമ്മാനദാനവും നിർവഹിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി അംഗങ്ങളുടെ സ്‌കാര്‍ഫിങും ഗാന്ധിജയന്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ഷമീര്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെ.ആര്‍.സി ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്‌കൂളിന് കൈമാറി. പ്രധാന അധ്യാപിക സാലി മാത്യു, എന്‍.ജസ്‌ന, എം. അബ്ദുല്‍ ഗഫൂര്‍, പി.ജെ റൈചല്‍ എന്നിവര്‍ സംസാരിച്ചു.

Read More