മക്കിമല ഗവ.ആശ്രമം സ്കൂൾ; അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണം: എസ്ഡിപിഐ

മാനന്തവാടി : മക്കിമല ഗവ.ആശ്രമം സ്കൂളിനോട് അധികൃതർ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും സ്കൂൾ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ഒന്ന് മുതൽ പത്ത് വരെയുള്ള പട്ടിക വർഗ വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ 2013-2014 കാലയളവിലെ യുഡിഎഫ് സർക്കാർ വയനാടിന് അനുവദിച്ചതായിരുന്നു ആശ്രമം സ്കൂൾ.ഇതിനായി മക്കിമലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തോട്ടത്തിലെ പത്ത് ഏക്കർ സ്ഥലം നിർമാണം ഏറ്റെടുത്ത കിറ്റ്കോക്ക് കൈമാറുകയും ചെയ്തിരുന്നു.ഗേൾസ്, ബോയ്സ് ഹോസ്റ്റലുകളടക്കമുള്ളവയുടെ നിർമാണത്തിനായി 19.20 കോടി രൂപയായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. 2016…

Read More

‘ഇലപ്പെരുമ’ തരിയോട് ജി എൽ പി സ്കൂളിൽ ഔഷധസസ്യ പ്രദർശനം

കാവുംമന്ദം: ചെറുതല്ലൊരിലയും എന്ന ആശയത്തെ മുൻനിർത്തി തരിയോട് ഗവ. എൽ പി സ്കൂളിൽ നടത്തിയ ഇലപ്പെരുമ 2024 എന്ന പേരിൽ സംഘടിപ്പിച്ച ഔഷധസസ്യപ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ശേഖരിച്ചു കൊണ്ടുവന്ന 200 ഓളം ഇനങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന ഔഷധസസ്യങ്ങൾ കാണാനും അവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഈ പ്രദർശനം സഹായകമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് ആൻറണി അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളും ഉപയോഗവും എന്ന വിഷയത്തിൽ ഡോ. അഞ്ജുഷ…

Read More

ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും, കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും നടത്തി

തിരുനെല്ലി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തിരുനെല്ലി പ്രദേശങ്ങളിലുള്ളവർക്കായി ബോധവൽക്കരണ പരിപാടിയും ഉന്നതിയിലെ കുട്ടികൾക്കായി പഠനോപകരണങ്ങളും ബാഗുകളും നൽകി. തിരുനെല്ലി ആശ്രമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിന്റെ ഉത്ഘാടനം ബഹു : വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. മാനന്തവാടി എ.എസ്.പി ശ്രീ.ഉമേഷ്‌ ഗോയൽ ഐ.പി.എസ്, തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി ബേബി, സബ് ഇൻസ്‌പെക്ടർമാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മാനന്തവാടി ഉപജില്ല കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

പയ്യമ്പിള്ളി : ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി. കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജൂഡ് വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈലാ സജി , ബിബിൻ വേണുഗോപാൽ ഷിബു ജോർജ് തുടങ്ങിയവർ സംസാരിച്ചു മാനന്തവാടി എഇഒ മുരളീധരൻ, ബി.പി.സി സുരേഷ് കെ.കെ എന്നിവർ…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സ് മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി : മാനന്തവാടി ജി വി എച്ച് എസ് എസിൽ ഒക്ടോബർ പതിനഞ്ച് മുതൽ പതിനേഴ് വരെ നടക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിന്റെ മുഖശ്രീ പ്രകാശനം മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ രത്നവല്ലി മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.കെ മുരളീധരന് നൽകി പ്രകാശനം ചെയ്തു. പനമരം ക്രസന്റ് പബ്ലിക് സ്കൂൾ അധ്യാപകൻ അബ്ദുല്ല യാണ് മുഖശ്രീ രൂപകൽപന ചെയ്തത്. ഈ വർഷം സ്കൂൾ കായികമേള കേരള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. ചടങ്ങിൽ മാനന്തവാടിബി.പി.സി സുരേഷ്…

Read More

ദേശീയ തപാൽ ദിനം, പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി വിദ്യാർഥികൾ

കാവുംമന്ദം: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ എൽ പി സ്കൂളിലെ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശനം നടത്തി. പോസ്റ്റ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളും സേവനങ്ങളും മനസ്സിലാക്കാൻ സന്ദർശനം ഉപകാരപ്രദമായി. സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലേക്കുള്ള അറിയിപ്പുകൾ മുന്നൂറോളം കാർഡുകളിൽ എഴുതി കുട്ടികൾ പോസ്റ്റ് ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളായിരുന്നു അധ്യാപകരോടൊപ്പം കാവുമന്ദം പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. പോസ്റ്റ് മാസ്റ്റർ സബാസ്റ്റ്യൻ, പോസ്റ്റ് വുമൺ കനകവല്ലി എന്നിവർ…

Read More

“കലാഞ്ജലി 24” സ്കൂൾ കലോത്സവത്തിന് പരിസമാപ്തി

കമ്പളക്കാട് : ഗവൺമെൻറ് യുപി സ്കൂൾ കലോത്സവം *കലാഞ്ജലി ’24* ഒക്ടോബർ 7, 8 തിങ്കൾ ചൊവ്വ ദിവസങ്ങളിലായി സംഘടിപ്പിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിലായി 65 സ്റ്റേജ്, സ്റ്റേജിതര മത്സര ഇനങ്ങൾ നടന്നു. 235 പോയിന്റുകൾ നേടി ടീം നിശാഗന്ധി ഓവറോൾ കിരീടം നിലനിർത്തി. 230 പോയിന്റുകൾ നേടി ടീം മന്ദാരം രണ്ടാം സ്ഥാനവും 211പോയിന്റുകൾ നേടി ടീം പാരിജാതം മൂന്നാം സ്ഥാനവും നേടി. എച്ച്.എം ഒ.സി എമ്മാനുവൽ ഫലപ്രഖ്യാപനം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

Read More

മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ്…

Read More

സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് ലഭിക്കും: ജില്ലാ കളക്ടര്‍

കൽപ്പറ്റ : സ്‌കൂളകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി പഠിക്കുകയും ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള എന്‍.സി.ഇ.ആര്‍.ടി പാഠ പുസ്തകങ്ങള്‍ നന്നായി പഠിക്കുകയും പത്രവയന ഒരു ശീലമാക്കുകയും ചെയ്താല്‍ സിവില്‍ സര്‍വീസ് നേടാനാവുമെന്ന് ജില്ലാ കളക്റ്റര്‍ മേഘശ്രീ. കളക്ട്രേറ്റില്‍ കുട്ടികളുമായുള്ള ഗുഡ് മോണിങ് കേരള പ്രതിവാര സംവാദ പരിപാടിയില്‍ കബനിഗിരി നിര്‍മല എച്ച്.എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെല്ലാമാണ്? ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തുകൊണ്ട്? വയനാട്…

Read More

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ എമ്മാവൂസ് വില്ലക്ക് അഭിമാന നേട്ടം

എടവക: കണ്ണൂർ വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയ പ്രതിഭകളെ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ ആദരിച്ചു. ലളിതഗാനം A grade, നാടോടി നൃത്തം A grade, പെൻസിൽ ഡ്രോയിംഗ്, പെയിന്റിഗ് ജൂനിയർ, സീനിയർ A grade, സംഘഗാനം, ദേശഭക്തി ഗാനം – B grade. എമ്മാവൂസ് വില്ലയിൽ ഇന്ന് ചേർന്ന മീറ്റിംഗിൽ മാനേജർ ബ്രദർ പോളി എം. എം. ബി ,വാർഡ് മെമ്പർ ലിസി ജോൺ,…

Read More