പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുണ്ടക്കൈ-വെള്ളാര്‍മല വിദ്യാലയങ്ങളിലേക്ക് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വെള്ളാര്‍മല വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണി മാസ്റ്റര്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത്ചന്ദ്രന്‍, കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലാം മലയമ്മ, സംസ്ഥാന ട്രഷറര്‍ ടി.എ റഷീദ് പന്തല്ലൂര്‍, സംസ്ഥാന ഭാരവാഹികളായ നജീബ് മണ്ണാര്‍, എം.പി സത്താര്‍ അരയങ്കോട്, എം.പി…

Read More

ഗ്രേസ് മരിയയെയും ജെയ്സ് വിൻസൻ്റിനെയും അനുമോദിച്ചു

ഏച്ചോം : സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ്സിൽ 30 വർഷത്തെ സർവീസിനുള്ള താങ്ക്സ് അവാർഡ് നേടിയ സിസ്റ്റർ ഗ്രേസ് മരിയയ്ക്കും പത്തുവർഷത്തെ സർവീസിനുള്ള അവാർഡ് നേടിയ ജെയ്സ് വിൻസൻ്റിനും അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ .ആർ . കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഗിരീഷ് എ ഇ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ സിസ്റ്റർ ബീന സ്വാഗതം ആശംസിച്ച ചടങ്ങിൽ…

Read More

വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.

പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളക്ക് GHSS, AUPS, GLPS പടിഞ്ഞാറത്തറയിൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി 5 മേഖലകളിലായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജിഎച്എസ്‌എസ്‌ പടിഞ്ഞാറത്തറ പി.ടി.എ പ്രസിഡണ്ട് സുധീഷിന്റെ അധ്യക്ഷതയിൽ വൈത്തിരി എഇഒ ജോയ്.വി.സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി ബാബു,പിടിഎ പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Read More

പറളിക്കുന്ന്ഡബ്ല്യു ഒ എൽ പി സ്കൂൾ ബത്തേരി ഉപ ജില്ലാ ശാസ്ത്ര മേളയിൽ ചാമ്പ്യൻമാർ

  കമ്പളക്കാട്: ബത്തേരി ഉപ ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള , ശാസ്ത്രമേള എന്നീ മൂന്ന് മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പറളിക്കുന്ന് ഡബ്ല്യു ഒ എൽ പി സ്കൂൾ. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ തുടർച്ചയായി മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന സ്കൂളിനെ മാനേജ്മെൻ്റും പിടിഎയും അനുമോദിച്ചു

Read More

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ അശ്വിൻ പോളിന് ഡോക്ടറേറ്റ്

കൽപറ്റ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മോഡലിങ്ങിൽ മുംബൈ ഐ.ഐ.ടി യിൽ നിന്നു ഡോക്ടറേറ്റ് നേടിയ അശ്വിൻ പോൾ. മേപ്പാടി ഇലവുനിൽക്കും തൊട്ടിയിൽ റിട്ട. എസ്ഐ ഇ. യു. പോളിന്റെയും റിട്ട. പ്രധാനാധ്യാപിക ഐ.സി. മേഴ്‌സിയുടെയും മകനാണ്

Read More

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടി

കൽപ്പറ്റ : ജില്ലയിലെ വികസനം,ടൂറിസം, ദുരന്ത നിവരാണ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ഗുഡ്‌മോണിങ് കളക്ടര്‍ സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദ പരിപാടിയില്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജില്ലയുടെ വികസനം, വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, മത്സര പരീക്ഷ തയ്യാറെടുപ്പുക്കള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന ക്രിയാത്മകമായ ചര്‍ച്ചയാണ് വിദ്യാര്‍ഥികളും ജില്ലാ കളക്ടറും തമ്മില്‍ നടത്തിയത്….

Read More

ജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശം ചെയ്തു.

കൽപറ്റ: മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജോയിന്റ് ജനറല്‍ കണ്‍വീനറായ പ്രിന്‍സിപ്പാള്‍ എസ്. കവിത, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അനില്‍ സ്റ്റീഫന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എന്‍. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, എച്ച്.എം ഇന്‍- ചാര്‍ജ്ജ് കെ.എസ്…

Read More

എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ എം.എ. നഹ്ഷാനയെ ആദരിച്ചു

  കാവുംമന്ദം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി എംഎസ്ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലിക്കുനി മഞ്ചപ്പുള്ളി എം.എ. നഹ്ഷാനയെ യൂത്ത്‌ലീഗ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എം.പി. ഹഫീസലി അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മെമന്റോ നല്‍കി. സഹീറുദ്ദീന്‍ പള്ളിമാലില്‍, കെ.പി. സബീര്‍ അലി, എം.കെ. റഊഫ്, കെ.പി. ഇസ്ഹാഖ്, ഉസ്മാന്‍ മഞ്ചപ്പുള്ളി, ജലീല്‍ തയ്യില്‍, ഹൈദര്‍ ഗസീബ്, എം.എ. ഫൈസല്‍, എം.എ. സുഫൈല്‍ എന്നിവര്‍ പങ്കെടുത്തു. മഞ്ചപ്പുള്ളി അഷ്‌റഫ്-റംല ദമ്പതികളുടെ മകളാണ്…

Read More

ആശ്രമം സ്കൂളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്തതിനെതിരെ പ്രതിഷേധം

തിരുനെല്ലി: പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള തിരുനെല്ലി ആശ്രമം സ്കൂളിൽ പുറത്ത് നിന്ന് പാചകം ചെയ്ത പഴകിയ ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ സിപിഎം പ്രതിഷേധിച്ചു. സര്ക്കാര് നിശ്ചയിച്ച മെനു പ്രകാരം ഞായറാ്ചകളിൽ ഉച്ചയ്ക്ക് മാംസമടങ്ങിയ ഉച്ചഭക്ഷണമാണ് വിതരണം ചെയ്യേണ്ടത്. ഇത് അകാരണമായി റദ്ദുചെയ്യുകയുണ്ടായി. തുടർന്ന് രാത്രിയിലേക്ക് നിർദ്ദേശിച്ച മെനുവും തെറ്റിച്ചുകൊണ്ട് രാത്രിയോടെ കാട്ടിക്കുളത്തെ വിവാഹ സൽക്കാരത്തിന് പാചകം ബിരിയാണിയുടെ ബാക്കി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ പാകം…

Read More

സൺഡേ സ്കൂൾ കേന്ദ്ര കലോൽസവം; മലബാർ ഭദ്രാസനത്തിന് രണ്ടാംസ്ഥാനം

മീനങ്ങാടി: യാക്കോബായ സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ കേന്ദ്ര മൽസരത്തിൽ മലബാർ ഭദ്രാസനത്തിന് റണ്ണേഴ്സ് അപ്പ് കിരീടം. എറണാകുളം പുത്തൻകുരിശിൽ വെച്ചായിരുന്നു മത്സരം. വയനാട്, നീലഗിരി ഉൾപ്പെടുന്ന മലബാർ ഭദ്രാസനത്തിന്സീനിയർ ബാല പ്രതിഭ, സബ് ജൂനിയർ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, ജൂനിയർ, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സണ്ടേസ്കൂൾ അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയിൽ നിന്നും ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവർ ട്രോഫികൾ…

Read More