ഞാറ് നടീൽ നാടിൻറെ ഉത്സവമായി

പുതുശ്ശേരി: പഞ്ചായത്ത് പ്രസിഡണ്ടും കുട്ടികളും കൃഷി ഓഫീസറുമെല്ലാം വയലിലിറങ്ങി ഞാറ് നട്ടു തുടങ്ങിയപ്പോൾ ഗവൺമെൻറ് എൽ പി സ്കൂൾ പുതുശ്ശേരിയിലെ നെൽ കൃഷി ഒരു ഉത്സവമായി മാറി. ഒപ്പം കുട്ടികളുടെ തുടി ശബ്ദവും നാടൻപാട്ടുമെല്ലാം ഉത്സവത്തിന് കൊഴുപ്പ് കൂട്ടി. പുതുശ്ശേരി എൽപി സ്കൂളിലെ പിടിഎയുടെ വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു ഇവിടെ പൂവണിഞ്ഞത് കുട്ടികൾക്കെല്ലാം പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടമാക്കണം എന്ന തീരുമാനമാണ് അവർ നടപ്പിലാക്കിയത് പ്രഭാത ഭക്ഷണത്തിനായി മുക്കാലേക്കർ വയലിൽ അവർ നെൽകൃഷിയെടുത്തു. ആതിര നെല്ലായിരുന്നു കൃഷിക്കായി എടുത്തത്….

Read More

എന്‍എസ്എസ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

മുട്ടില്‍: കാലിക്കട്ട് യൂണിവേഴ്‌സിറ്റി വയനാട്, പാലക്കാട് ജില്ലകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് മുട്ടില്‍ ഡബ്യുഎംഒ കോളജില്‍ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. വിദ്യാര്‍ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കല്‍,നേതൃപാടവം വളര്‍ത്തല്‍, നൈപുണ്യ വികസനം, സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡബ്യുഎംഒ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റര്‍, ടി.ജെ. ജോസഫ്, ഷിനോജ് എന്നിവര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ഡോ.മുഹമ്മദ് സഈദ്, കെ.എ….

Read More

മേപ്പാടി പോളിടെക്നിക് കോളേജിൽ എല്ലാ സീറ്റും വിജയിച്ച് കെ എസ് യു-എം എസ് എഫ് സഖ്യം.

മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റും നേടി കെഎസ്‌യു -എം എസ് എഫ് സഖ്യം അധികാരത്തിൽ. കാലങ്ങളായി എസ്എഫ്ഐ വിജയിച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ 2022 ൽ ആണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത്. കഴിഞ്ഞവർഷം എസ് എഫ് ഐ തിരിച്ചു പിടിച്ചു. ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു. ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷാഫി, വൈസ്…

Read More

സബ് ജില്ലാ ശാസത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി : സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ദ്വാരക സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ദ്വാരക എ.യു. പി സ്കൂൾ, ദ്വാരക,ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ ദ്വാരക എന് എച്ച് എച്ച് എസ് എസ് അങ്കണത്തിൽ എടവക പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശിഹാബ് അയാത്ത് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ബിജി .എം. അബ്രഹാം സ്വാഗതം പറഞ്ഞു. പി ടി എ…

Read More

പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്

പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ അഞ്ചിന് രാവിലെ 10 :30 ന്ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിട്ടു

അമ്പലവയൽ: അമ്പലവയൽ ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്മാരക വായനശാലയുടെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീർ നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഇ കെ ജോണി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വാഹിദ് മാഷ്, പി വി വിനോദ്, വിജേഷ്. പി.ആർ പുരുഷോത്തമൻ, സന്തോഷ് കുമാർ പ്രമോദ് ബാല കൃഷ്ണൻ, എം.എ അശോകൻ രമേശൻ, സുമയ്യത്ത്, മുബീന, പ്രിൻസിപ്പൽ പി.ജി. സുഷമ, ഹൈസ്കൂൾ എച്ച്എം പി.ബി ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്കൂള്‍ ഇനി ഹരിതവിദ്യാലയം

മുള്ളന്‍കൊല്ലി: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തില്‍ മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പെരിക്കല്ലൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പെരിക്കല്ലൂർ സ്കൂളില്‍ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനവും ഹരിത വിദ്യാലയത്തിനുള്ള ശുചിത്വ മിഷന്‍ അംഗീകാരപത്രത്തിന്‍റെ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയന്‍ നിർവ്വഹിച്ചു. ടൌണിലെ വ്യാപാരികളെയും, വിദ്യാർത്ഥികളെയും, ഹരിതകർമ്മ സേനാഗംങ്ങളെയും, ടാക്സി തൊഴിലാളികളെയും, നാട്ടുകാരെയും, അധ്യാപകരെയും പഞ്ചായത്ത് ജീവനക്കാരെയും പങ്കെടുപ്പിച്ച് നടത്തിയ പ്രചരണ ജാഥ മുള്ളന്‍കൊല്ലി സെന്‍റ് മേരീസ്…

Read More

മാനന്തവാടി ഗവൺമെൻറ് യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഒക്ടോബർ 5ന്.

മാനന്തവാടി: കേരള സർക്കാർ നവകേരളം കർമ്മപദ്ധതിയിലുൾപ്പെടുത്തി കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് ഗവൺമെൻറ് യു പി സ്കൂൾ മാനന്തവാടിയിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം 2024 ഒക്ടോബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും . സ്കൂളിൽ ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്…

Read More

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

Read More

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

മീനങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, എ. എസ്. ഐ വി.എം സബിത, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത, പൂർവ വിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡൻ്റ് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ,…

Read More