മുണ്ടേരിയില്‍ ജില്ലാതല ക്വിസ് മത്സരം ആറിന്

കല്‍പ്പറ്റ : മുണ്ടേരി കാരുണ്യം സ്വാശ്രയ സംഘം ജില്ലയില്‍ 10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. മുണ്ടേരി സപ്ലൈകോ ഗോഡൗണില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കുക. വിദ്യാര്‍ഥികളില്‍ പൊതുബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.കെ. ഷിബു, സെക്രട്ടറി പി. ഷിജു, ട്രഷറര്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ കെ. രഞ്ജിത്ത് എന്നിവര്‍…

Read More

അവ്യക്തിനു എം.ടി. ആനന്ദ് സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ പിതാവ്, മുത്തശന്‍, മുത്തശി, അനുജത്തി എന്നിവരെ നഷ്ടമായ വെള്ളാര്‍മല സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുംചൂരല്‍മല സ്വദേശിയുമായ അവ്യക്തിന് എം.ടി. ആനന്ദ് സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു. എസ്ബിഐ ജീവനക്കാരായിരിക്കെ മരിച്ച ചിത്രകാരനും വാദ്യകലാകാരനുമാണ് കോഴിക്കോട് മായനാട് സ്വദേശിയായ ആനന്ദ്. ചെറുപ്പ ചേറാടി തിയറ്റേഴ്‌സ് അധ്യക്ഷന്‍, ബാങ്ക് മെന്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആനന്ദിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രസ് ക്ലബില്‍ ചലച്ചിത്രനടനും മാധ്യമപ്രവര്‍ത്തകനുമായ എം.എ. സേവ്യര്‍ സമര്‍പ്പിച്ചു….

Read More

നവരാത്രി ആഘോഷം; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ…

Read More

റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുത്തൂര്‍വയല്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെളളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വി.എച്ച്.എസ്.ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.എസ് സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമഗ്രികള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, ക്രച്ചസ്, എയര്‍ബാഗ്, ബെഡ്ഷീറ്റ്…

Read More

‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ വിദ്യാഭ്യാസ സെമിനാര്‍ നടത്തി.

ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുട്ടില്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. സന്തോഷ് വിഷയാവതരണം നടത്തി. പി.കെ. റെജി, കെ.ജെ. യോഹന്നാന്‍, പി.വി. ഫൈസല്‍, എം.കെ. ജയിംസ്, പി. വിശ്വനാഥന്‍,…

Read More

ഡോ: കെ.എസ്.ജിസ്നയ്ക്ക് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ്

കൽപറ്റ: ഉത്തർ പ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെറ്ററിനറി ഗൈനക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. കെ.എസ്.ജിസ്ന (തിരുവനന്തപുരം പാലോട് ഐ. എ. എച്ച് ആൻഡ് വി. ബി യിലെ വെറ്ററിനറി സർജൻ ആണ്). ഡോ. ശിവപ്രസാദിന്റെ ഭാര്യയും വയനാട് കുറുമ്പാലക്കോട്ട കുറ്റിയേരി ശശിധരൻ-രാഗിണി ദമ്പതികളുടെ മകളും ആണ്.

Read More

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കും: ജില്ലാ വികസന സമിതി.

കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് പ്രാദേശിക നിര്‍വഹണ സമിതി, കോഡിനേഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 56 സാമൂഹിക പഠന മുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍…

Read More

പി കെ കാളൻ മെമ്മോറിയൽ കോളേജിന് ഡെസ്ക്ടോപ്പുകൾ നൽകി.

മാനന്തവാടി : പി.കെ. കാളൻ മെമ്മോറിയൻ കോളേജ് ഓഫ്അപ്ലൈഡ് സയൻസിന് മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്നും ഡെസ്ക്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.ഒ.ഡി. ഇംഗ്ലീഷ് വിഭാഗം ലിറ്റി ആർ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഷീബ ജോസഫ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി ദാസ് പദ്ധതി സമർപ്പിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിസി ജോൺ, സി. എസ്. ആർ. ഹെഡ് ശില്പ…

Read More

തഹ്ഫീളുൽ ഖുർആൻ കോളേജ് കുറ്റിയടിക്കൽ കർമ്മംനടത്തി

വിളമ്പുകണ്ടം: ഇർഫാനിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിന് വിളമ്പുകണ്ടം മഹല്ലിൽ ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സ്ഥാപനത്തിന് കുറ്റിയടിക്കൽ കർമ്മം ശൈഖുനാ ചപ്പാരപ്പടവ് ഉസ്താദ് നിർവ്വഹിച്ചു. പ്രമുഖ സൂഫി വര്യൻ സാഹിബ് മൗല, സാദതുക്കൾ, പണ്ഡിത – ഉമറാ നേതാക്കൾ.. പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി കണിയാമ്പറ്റ മുല്ല ഹാജി മദ്റസയിൽ ചേർന്ന യോഗത്തിൽ ജാമിഅ ഇർഫാനിയ്യ പ്രോഫസർ മുഹമ്മദ് ശരീഫ് ഫൈസി – ഇർഫാനി അദ്ധ്യക്ഷതവഹിച്ചു . ഇർഫാനിയ്യ പ്രസിഡൻ്റ് ഹസ്സൻ മുസ്ലിയാർ ഉൽഘാടനം ചെയ്തു . റഫീഖ് ഫൈസി…

Read More

എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവലിയൻ ഒരുക്കി

മീനങ്ങാടി: ജെക് സ് ക്യാംപസ് മീനങ്ങാടിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയ പവലിയൻ ഒരുക്കി. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിച്ചു. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും സൗകര്യമൊരുക്കിയിരുന്നു. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ…

Read More