ഉരുള്‍ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമുകൾ നൽകി

മേപ്പാടി :സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് തിരികെ സ്കൂളിലെത്തിയ മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോമുകൾ നൽകി വയനാട് ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ മാതൃകയായി. സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് രണ്ടു ജോഡി യൂണിഫോമുകൾ ജില്ലയിലെ യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കി തുന്നി നൽകി. മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കിം ജില്ലാ കൺവീനർ ശ്യാൽ കെ എസ് സ്കൂൾ പ്രിൻസിപ്പൽ ജെസ്സി പെരേരക്ക്…

Read More

ആൻ തെരേസയെ ആദരിച്ചു

എടവക: കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മേരിമാത ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിന്നും കെ.എസ് യു പാനലിൽ മത്സരിച്ച് കോളേജ് യൂണിയൻ വൈസ് ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട വിഭിന്ന ശേഷിക്കാരി കൂടിയായ എടവക വീട്ടിച്ചാൽ കൂമാക്കിൽ ആൻ തെരേസയെ ഡി.സി.സി. ജനറൽ സെക്രട്ടറി എച്ച് ബി.പ്രദീപ് മാസ്റ്റർ ആദരിച്ചു. എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. നല്ലൂർനാട് മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ,…

Read More

റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ്.

വെള്ളമുണ്ട: ട്രിച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും വെള്ളമുണ്ട സ്വദേശി അരിപ്രം റാഷിദിന് ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു. Piezo Ceramics Actuators ന് റിലാക്സർ ഫെറോ ഇലക്ട്രിക്സ് ഒരു നൂതന രീതി, എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. പതിനൊന്നിലധികം പബ്ലിക്കേഷൻസ് ഇതിനകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട അരിപ്രം കുഞ്ഞി മുഹമ്മദിന്റെയും കുന്നുമ്മൽ സുബൈദയുടെയും മകനാണ്. ഭാര്യ :ഫസീല ഇളങ്ങോളി.

Read More

കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷൻ: മാനന്തവാടി മേരി മാതാ കോളജിൽ കെഎസ്‌യു പാനലിന് മിന്നുന്ന ജയം.

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി മേരി മാതാ കോളേജിൽ കെ എസ് യു പാനലിന് മിന്നുന്ന വിജയം. മുഴുവൻ മേജർ സീറ്റുകളിലും വിജയിച്ചു കെഎസ്‌യു യൂണിയൻ നിലനിർത്തി. ചെയർമാൻ അഡോൺ, വൈസ് പേഴ്സൺ ആൻ തെരേസ, യു യു സി ഷിജാസ് അഹമ്മദ്, സെക്രട്ടറി അമീനുൽ നിഹാൽ,ജനൽ ക്യാപ്റ്റൻ കിരൺ ജോർജ്, ആർട്സ് സെക്രട്ടറി റൗഫ്, ജോയിൻ സെക്രട്ടറി ഫെമിന, മാഗസിൻ എഡിറ്റർ റിയാ പോൾ. തുടർന്നു പ്രകടനവുമായി എത്തിയ കെഎസ്‌യു…

Read More

സൗഹാർദ്ദവും സ്നേഹവും വളർത്താൻ നാം പ്രതിജ്ഞാ ബദ്ധരാവണം: മന്ത്രി ഒ.ആർ കേളു

പനമരം: നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ ഏറ്റെടുത്തുകൊണ്ട് അവർക്ക് ഒരു വിദ്യാഭ്യാസവും സാമൂഹിക സംസ്കാരിക മുന്നേറ്റവും ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബദ്റുൽ ഹുദാ എന്ന സ്ഥാപനം സമൂഹത്തിന് വലിയ സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കേരള പട്ടിക ജാതി പട്ടിക വർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. പനമരം ബദ്റുൽ ഹുദയിൽ പുതുതായി നിർമിച്ച ദർസ് ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….

Read More

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം 24” സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി, നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24” എന്ന പേരിൽ സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ,…

Read More

മാനന്തവാടി അസ്പിരേഷണൽ ബ്ലോക്ക് സാക്ഷരത ദിന പരിപാടിയും, തുല്യത പഠിതാക്കളെ ആദരിക്കുകയും ചെയ്തു

മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത ദിന പരിപാടികൾ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് വെറ്റിറിനറി ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിക്കുകയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ച് പഠിതാക്കളെ ആദരിക്കുകയും ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കല്യാണി,കെ വി വിജോൾ,സൽമ കാസ്മി എന്നിവരും ബ്ലോക്ക് പഞ്ചായത്ത്…

Read More

സാക്ഷരതാ ദിനാചരണവും ആദരായനവും സംഘടിപ്പിച്ചു

പനമരം: പനമരം ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച അന്തർദേശീയ സാക്ഷരതാ ദിനാചരണവും ആദരായനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുഷമ ഇ അധ്യക്ഷത വഹിച്ചു. പ്രേരക് സൽമ വി, ജോബെഷ് എ. ജി, ഷമീം വി തുടങ്ങിയവർ സംസാരിച്ചു.പത്താം തരം തുല്യതാ പഠിതാക്കളിൽ മുതിർന്ന അംഗമായ രജനി പി.കെ യെ ചടങ്ങിൽ ആദരിച്ചു. അക്ഷര ജ്ഞാനത്തിന്റെ പ്രധാന്യവും, മഹത്വവും ഉദ്ഘോഷിക്കാനുള്ള ദിവസമാണ് സെപ്റ്റംബർ എട്ടു സാക്ഷരതദിനമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു….

Read More

സ്കൂളുകളില്‍ സബ്ജെക്‌ട് മിനിമം ഈ വര്‍ഷം മുതലെന്ന് വി ശിവന്‍കുട്ടി: അതായത്, പഠിച്ചില്ലെങ്കില്‍ പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്‌ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്‌ട് മിനിമം നടപ്പാക്കും. അതായത് എല്ലാ വിഷയത്തില്‍…

Read More

കരിമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്റ്റാർസ് പ്രിപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,വാർഡ് മെമ്പർ A S രവികുമാർ,വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിൽസൺ തോമസ്,മാനന്തവാടി A E O മുരളീധരൻ, BPC കെ.കെ സുരേഷ് SMC ചെയർമാൻ മത്തായി ഐസക്, PEC കൺവീനവർ പി.കെ…

Read More