ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ബിരുദ ദാന ചടങ്ങ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഷിബു പ്രശാന്ത് സി ആർ ഫാർമസി ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ…

Read More

വയോജന വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ, ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. മെമ്പർ ഷിപ്പ് ദിനാചരണവും ആചരിച്ച ചടങ്ങിൽ വികാരി ഫാദർ ജോർജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു. എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Read More

അപൂർവ്വമായ രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി.

കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്. ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA) 2 വലിയ രക്‌തകുഴലുകളിൽ ഉള്ള ദ്വാരം അടക്കൽ, കണിയാമ്പറയിൽ നിന്നുള്ള ഒരു വയസുള്‌ള കുഞ്ഞിന്റെ (VSD) ഹ്യദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട് അറകൾക്കിടയിലുള്ള ദ്വാരം അടക്കൽ എന്നിയവയാണ് വ്യജയകരമായി വായനാട്ടിൽ പൂർത്തീകരിച്ചത്. 3.50 ലക്ഷം മുതൽ 4 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് വെറും അമ്പതിനായിരം…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് രക്തദാതാക്കളെ ആദരിച്ചു

മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “രക്തം നൽകാം, പ്രതീക്ഷ നൽകാം, ഒരുമിച്ച് ജീവൻ രക്ഷിക്കാം” എന്ന 2025-ലെ ലോക രക്തദാന ദിനത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുക്കൊണ്ട് നിസ്വാർത്ഥമായി വർഷത്തിൽ 3 കൂടുതൽ തവണ രക്തം ദാനം ചെയ്ത് അനേകം ജീവനുകൾക്ക് താങ്ങും തണലുമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 24 രക്തദാതാക്കളെ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട്…

Read More

രക്ത ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

മാനന്തവാടി : ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്ത ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എസ്. മിനി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു . ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു അധ്യക്ഷനായി. മാസ് മീഡിയ ഓഫീസർ – മുസ്തഫ കെ എം ആർ.എം.ഒ. ഡോ ഫെസിൻ,സൂപ്രണ്ട് ഇൻ ചാർജ് ഡോ.മൃദുലാൽ,സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ.സക്കീർ , നഴ്സിങ് സൂപ്രണ്ട് ജാസ്മിൻ, റീന തങ്കരാജ് –…

Read More

സ്വകാര്യ ആശുപത്രിയിലും, സർക്കാർ ആശുപത്രിയിലും പരിശോധന; വ്യാജ ഡോക്ടർ പിടിയിൽ

കൽപ്പറ്റ: സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ഡോക്ടർ ചമഞ്ഞ് പരിശോധന നടത്തിയയാൾ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്ന് പോലീസ് പിടിയിലായി. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ ആശുപത്രിയിലും ചില സർക്കാർ ആശുപത്രികളിലും ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിൽസിച്ചിരുന്നതായാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്ന്…

Read More

പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം; ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ഐ എം എ യുടെ സംസ്ഥാന പുരസ്കാരം

മേപ്പാടി/പാലക്കാട്‌: കേരളത്തിൽ മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന ഐ എം എ യുടെ പദ്ധതിയായ ഇമേജിന്റെ പേരിലുള്ള പുരസ്‌കാരമാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് ലഭിച്ചത്. മാലിന്യം വേർതിരിക്കുന്നതിലെ കാര്യക്ഷമത, കർശന നിയന്ത്രണങ്ങൾ പാലിക്കൽ, പരിസ്ഥിതിയോടുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം നൽകുന്നത്. ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വെല്ലുവിളികൾക്ക്…

Read More

കോവിഡ് : ആശങ്കവേണ്ട ജാഗ്രതവേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍*

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതുമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഏഴ് കോവിഡ് കേസുകള്‍ ജില്ലയിലുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍…

Read More

ആശവർക്കർ ഷീജ ചികിത്സാ -കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: 2025 മെയ് 6 ന് ബത്തേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന,എടവക ഗ്രാമപഞ്ചായത്തിലെ ആശവർക്കർ ഷീജ, ഭർത്താവ് രാമകൃഷ്ണൻ എന്നിവരുടെ ചികിത്സാ സഹായത്തിനായി മന്ത്രി ഒ. ആർ. കേളു ,എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മത് കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ എന്നിവർ രക്ഷാധികാരികളായും,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി ചെയർമാനായും,പി.പ്രസന്നൻ കൺവീനർ, മിനി തുളസീധരൻ ഖജാൻജിയായും ചികിത്സ /കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ചികിത്സയ്ക്കും…

Read More