മയക്കുമരുന്ന് ലഹരിക്കെതിരെ പൊരുതാൻ കുടുംബശ്രീ സെമിനാർ സംഘടിപ്പിച്ചു.

തരിയോട്: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ എക്സൈസ് വകുപ്പുമായി സഹകരിച്ച് സെമിനാർ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ അധ്യക്ഷത വഹിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസർ പ്രമോദ് ക്ലാസെടുത്തു. വാർഡ് അംഗം വത്സല നളിനാക്ഷൻ, കുടുംബശ്രീ എക്സികുട്ടിവ് അംഗം രമ്യ മോൾ, ആനിമേറ്റർമാരായ കെ കെ ഉഷ, കെ ബി നിഷ കമ്മ്യൂണിറ്റി കൗൺസിലർ ഉണ്ണിമായ, എൻ ആർ ലിജിമോൾ, അയൽകൂട്ടം അംഗങ്ങളായ അപർണ, മഹാത്മ, സുവർണ,…

Read More

ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെള്ളമുണ്ട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്. ഐ മിനിമോൾ മുഖ്യ അതിഥി ആയിരുന്നു. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം. മണികണ്ഠൻ, എം. നാരായണൻ, ബാബു രാജ്, എം. മോഹനകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മാനന്തവാടി മെഡിക്കൽ കോളേജിൽ ആംബുലൻസ് നന്നാക്കാൻ എസ്റ്റിമേറ്റായി സിടി സ്‌കാൻ യന്ത്രത്തിന് ഫണ്ട് വകയിരുത്തി

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ ഐസിയു ആംബുലൻസ് നന്നാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് ഡയറക്ടരുടെ അനുമതിയ്ക്കായി അയച്ചതായും പുതിയ സിടി സ്‌കാൻ യന്ത്രം വാങ്ങാൻ ഫണ്ട് വകയിരുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഐസിയു ആംബുലൻസിന്റെ ഗിയർ ബോക്‌സിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 17 ന് സർക്കാർ അക്രഡിറ്റഡ് സർവീസ് സ്റ്റേഷനിൽ എത്തിക്കുകയും ഫോർമാൻ പരിശോധനയ്ക്ക് ശേഷം 55,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക്…

Read More

വെള്ളമുണ്ട ഡിവിഷനിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി

വെള്ളമുണ്ട: നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിൽ കൃത്യമായ അവബോധം സൃഷ്ടി ച്ച് യുവതലമുറയെ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനായി സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ. വെള്ളമുണ്ട എട്ടേനാലിൽ നടന്ന ചടങ്ങിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. രാജൻ…

Read More

പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.

പൊഴുതന: പൊഴുതനയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പൊഴുതന ആനോത്ത് സ്വദേശികളായ ശിവന്‍, മുസ്തഫ ,ബാവുട്ടന്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ലഹരിക്കെതിരെ അംബ്രല്ല മാർച്ചുമായി പനമരം കുട്ടി പൊലീസ്

പനമരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ പനമരം യൂണിറ്റ് എസ്പിസിയുടെ നേതൃത്വത്തിൽ അംബ്രല്ല മാർച്ച് നടത്തി. 250 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ചിന് വിമുക്തി ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനം ,പി.ടി.എ പ്രസിഡൻ്റ് സി .കെ മുനീർ, എച്ച് എം ഷീജ ജയിംസ്, കെ.രേഖ , ടി.നവാസ് എന്നിവർ നേതൃത്വം നൽകി

Read More

ചങ്ങാതിക്കൊരു തൈ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് ചങ്ങാതിക്കൊരു തൈ എന്ന പരിപാടി സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നൂർഷ ചേനോത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സീനത്ത് തൻവീർ, വാർഡ് മെമ്പർ ശ്രീമതി കമല രാമൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എൻ, മതർ പിടിഎ പ്രസിഡന്റ് ശ്രീമതി ജമീല, സീനിയർ അസിസ്റ്റന്റ്…

Read More

680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങൾ പൂർണ്ണ വളർച്ച പ്രാപിയ്ക്കാത്തതിനാൽ തന്നെ…

Read More

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ യോ ഗ ദിനാചരണം സംഘടിപ്പിച്ചു

മാനന്തവാടി: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വയനാട് ഫീൽഡ് ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനചരണം മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. യോ ഗയിലൂടെ പുതുതലമുറ ശാക്തീകരിക്കപ്പെടണമെന്ന് രത്നവല്ലി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ശ്രീ പ്രണവം യോ ഗ വിദ്യാപീഠത്തിലെ യോ ഗാചാര്യൻ പ്രവീൺ ടി രാജന്റെ നേതൃത്വത്തിൽ യോ ഗ പരിശീലനവും സംഘടിപ്പിച്ചു. ശ്രീ പ്രണവം യോഗവിദ്യാപീഠം ഗോത്രമേഖലയിൽ നടപ്പാക്കുന്ന ലഹരി…

Read More

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ പരിശീലനവും ക്യാൻസർ സ്ക്രീനിങ്ങും സംഘടിപ്പിച്ചു

കമ്പളക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിൽ കമ്പളക്കാട് മാസ് ക്ലബ്ബിൽ വെച്ച് കണിയാമ്പറ്റ പഞ്ചായത്തും കമ്പളക്കാട് ജനകീയ ആരോഗ്യ കേന്ദ്രവും ‘കണിയാമ്പറ്റ ആയുഷും കണിയാമ്പറ്റഹോമിയോയും സംയുക്തമായ് യോഗ പരിശീലന പരിപാടിയും ആരോഗ്യം ആനന്ദം 2.0 ക്യാൻസർ സ്ക്രീനിങ്ങും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു ചടങ്ങിൽ MLSP സുലൈഖ, സ്വാഗതം പറഞ്ഞു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂരിഷ ചേ നോത്ത് ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുമടീച്ചർ, അധ്യക്ഷത സ്ഥാനം അലങ്കരിച്ചു. ആശംസ അർപ്പിച്ച് സംസാരിച്ചവർ സ്റ്റാൻ്റിക്ക് കമ്മറ്റി…

Read More