ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്

കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ അഞ്ചു മാസമായിട്ടും പണം നൽകാൻ തയ്യാറായിട്ടില്ല. പലിശക്ക് കടമെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത നെല്ലിന്റെ വില ലഭിക്കാനാണ് കർഷകർ കനറാ ബേങ്കും, എസ്.ബി.ഐയും കയറിയിറങ്ങുന്നത്. ബേങ്കുകാരിൽ നിന്ന് തൃപ്തികരമായ മറുപടി പോലും…

Read More

ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന്

ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന് മാനന്തവാടി: പ്രജാപിത ബ്രഹ്മാകുമാരീസ് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയം വിവിധ സംഘടനകളുടെ സഹകരണത്തോടെ 23-ന് മഹാ രക്തദാന കാംപയിൻ നടത്തും. നാലു പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതിദിനത്തിനു മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുമണി വരെ നടത്തുന്ന ക്യാമ്പിലൂടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്യുക. ജ്യോതിർഗമയ, സേവാഭാരതി, ടീം കനിവ്, ഡബ്ല്യുഎംഒ…

Read More

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

തിരുനെല്ലി: മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. സ്വന്തം വീട്ടിലെയും ചുറ്റുപാടിലെയും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുള്ള പൊതുജന അവബോധത്തിലൂടെ മാത്രമേ കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും കൊതുകുമുക്ത വയനാടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.   ജില്ലാ പഞ്ചായത്ത് മെമ്പർ…

Read More

സംസ്ഥാന സർക്കാറിന്റെ വൃത്തിക്ക് ഉള്ള അവാർഡ് നിറവിൽ കൽപ്പറ്റ

തിരുവനന്തപുരം:ഭാരത സർക്കാർ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് നടപ്പിലാക്കിയ 2024 – 25 വർഷത്തെ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “സസ്‌റ്റൈൻഡ് സാനിറ്റേഷൻ എക്സലൻസി അവാർഡിന്” കൽപ്പറ്റ നഗരസഭ അർഹരായി.   ശുചിത്വഭേരി എന്ന പേരിൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷിൽ നിന്നും കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്കിന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റു വാങ്ങി.   2022 വർഷം…

Read More

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്   ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം.   പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.   വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം….

Read More

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു

ജില്ലയിൽ കാൻസർ രോഗികൾ കൂടുന്നു; പഠനം അനിവാര്യമെന്ന് മന്ത്രി ഒ ആർ കേളു   -നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍, അഡ്വാന്‍സ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷന്‍ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു   വയനാട് ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനം അനിവാര്യമെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.   നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശന കവാടം, മാമ്മോഗ്രഫി മെഷീന്‍,…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തരുവണ:ആർട്‌സ് ലാൻഡ് ലൈബ്രറി തരുവണയും ഫോക്കസ് മെഡിക്കൽ സെൻ്റർ തരുവണയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു. ജംഷീർ കെ.കെ, ഇൻസാഫ് ഇ.കെ,ഡോ.അഫ്സൽ റഹ്മാൻ, മുഹമ്മദ് ഷാഫി സി തുടങ്ങിയവർ പ്രസംഗിച്ചു

Read More

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

മാനന്തവാടി: അഹല്യ ഐ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഴിനിലത്ത് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ ചികിത്സ തേടി മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാർ ലേഖ രാജീവൻ കൗൺസിലർമാരായ എം നാരായണൻ, ഷീജ മോബി, ക്ലബ്‌ പ്രസിഡന്റ് സലാം കുഴിനിലം , റ്റി വി വിനീഷ് എന്നിവർ നേതൃത്വം നൽകി ഡോക്റ്റർ പ്രഭാകരൻ , ജിനി അനാമിക, ആദിത്യ എന്നിവർ രോഗികളെ പരിശോദിച്ച്…

Read More

രാസലഹരി ഉപഭോഗത്തിനും വ്യാപനത്തിനും എതിരെ കർശന നടപടി വേണം :പി പി ആലി

കൽപ്പറ്റ: രാസ ലഹരിയുടെ അനിയന്ത്രിതമായ ഉപഭോഗത്തിനും വ്യാപനത്തിനും വിപണനത്തിനുമെതിരെ കർശന നടപടി വേണമെന്ന് കെപിസിസി മെമ്പർ പി പി ആലി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ലഹരിയിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്താകമാനം നടന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രദേശങ്ങളിൽ രാസലഹരി ഉപഭോഗത്തെയും വിപണനത്തെയും പ്രതിരോധിക്കാൻ തയ്യാറാവണം. രാസലഹരിയുടെ ഉപയോഗം…

Read More

സ്വാസ്ഥ്യം 2025; കർക്കിടക ആരോഗ്യ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ ജില്ലാ എഫ്.എൻ.എച്.ഡബ്ലിയു പദ്ധതിയുടെ ഭാഗമായി കർക്കിടക ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ സ്വാസ്ഥ്യം-2025 സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഘ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സ്നേഹിത ബ്രോഷറിന്റെ പ്രകാശനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ജില്ലാ എസ്പി. തപോഷ് ബസുമതാരിക്ക് നൽകിയും സ്നേഹിത വിസിറ്റിംഗ് കാർഡിന്റെ പ്രകാശനം…

Read More