വയനാട് മെഡിക്കല്‍ കോളേജ് വികസനം: പ്രിന്‍സിപ്പലിനെ സന്ദര്‍ശിച്ച് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കി

മാനന്തവാടി: വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൻറെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഗവൺമെൻറ് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റഷീദ് നീലാംബരി, ഐസക് മാനന്തവാടി,ബേബി കാരക്കുനി, ജമാൽ, ലത്തീഫ് മാനന്തവാടി, എന്നിവരാണ് പ്രിൻസിപ്പലിനെ സന്ദർശിച്ചത്. നിലവിൽ എൻ എം സി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സുഗമമായി മുമ്പോട്ട് പോകുന്നതെന്നാണ്, പ്രിൻസിപ്പലുമായുള്ള ചർച്ചക്ക് ശേഷം മനസ്സിലാക്കിയതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു

Read More

ക്ഷയരോഗ മുക്ത വയനാടിനായി ജോഷ്; ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

ബത്തേരി: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് (Joint Squad for Health) ക്യാമ്പയിനിൻ്റെ വയനാട് ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ വച്ച് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജോഷ് ക്യാമ്പയിൻ പോസ്റ്ററിൻ്റെയും ടീമുകൾക്കുള്ള പ്രവർത്തന ബാഗിൻ്റെയും പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്‌ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ…

Read More

മെഡിക്കൽ പി ജിയിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം…

Read More

മടക്കിമല മെഡിക്കൽ കോളേജ്; ശക്തമായ സമര പരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മറ്റി

കൽപ്പറ്റ : കൽപ്പറ്റയിൽ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയുടെ യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബ്കളും സംഘടനകളും ചേർന്ന് കൊണ്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റിയിയുടെ കൽപ്പറ്റ യൂണിറ്റ് രൂപീകരിച്ചു. യൂണിറ്റ് രക്ഷാധികാരികളായി അഡ്വ. യു.വി ബാബു , ഹൈദ്രു ( പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി) കൽപ്പറ്റ യൂണിറ്റ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുട്ടി ഹാജി.വൈസ് ചെയർമാൻമാരായി ഹംസക്കുട്ടി അമ്പലപ്പുറം, റഫീഖ് കുമ്മാളി , ഹാരിസ് ഓ.എം, മർസൂർ മേപ്പാടി ജനറൽ കൺവീനർമാരായി…

Read More

ലോക മാനസികാരോഗ്യ ദിനം: ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി എൽ എസ് എ) വയനാടും ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറയിലെ എസ്.പി.സി. യൂണിറ്റും സംയുക്തമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ ടൗണിൽ റാലിയും ഫ്ലാഷ് മോബും നടന്നു. പി.ടി.എ. പ്രസിഡന്റ് സണ്ണി കെ.ജെ. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി എൽ എസ് എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ അനിത ആർ. മുഖ്യാതിഥിയായി പങ്കെടുത്തു. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റുകളായ…

Read More

വയനാട് മെഡിക്കൽ കോളേജ്: പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്; മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി

മാനന്തവാടി: കോടതി വിധിയുടെ ഭാഗമായി വയനാട്ടിലെ ആസ്പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മെഡിക്കൽ കോളേജിന്റെ വികസനം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി (HRCPC) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവുമാണ് ഒരുക്കേണ്ടത്. ഇതിന് പകരം പ്രാദേശിക വാദത്തിന്റെ പേരിൽ പരസ്പരം ഭിന്നിച്ച് വികസനത്തിന് തടസ്സം നിൽക്കരുതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.   ഭരണം മാറുമ്പോൾ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സർക്കാർ…

Read More

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

മുട്ടിൽ :ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ നിർവഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. രഞ്ജിത് അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പരിപാടി ഇൻചാർജ് ഡോ. പ്രിയ സേനൻ ആമുഖ പ്രഭാഷണവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. വി. സിന്ധു മുഖ്യപ്രഭാഷണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻറ്റിങ്…

Read More

പാരിസൺ എസ്റ്റേറ്റ് മാനേജ്മെന്റ് നെ വെള്ളപൂശാൻ മാനന്തവാടി മുനിസിപ്പൽ ചെയർമാനും, കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നടത്തുന്ന നീക്കം അപകടകരം: മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി.

കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന മെഡിക്കൽ കോളേജിനു വേണ്ടി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തിവന്ന ഭൂമി അന്വേഷണങ്ങൾ വഴിമുട്ടിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുമായി സിവിൽ കോടതിയിൽ ഭൂമിയുടെ അവകാശ തർക്കം നിലനിൽക്കുന്ന പാരിസൺ ഗ്രൂപ്പുമായി ധാരണയിലെത്തി എന്നും അവർ 25 ഏക്കർ ഭൂമി മെഡിക്കൽ കോളേജിന് സൗജന്യമായി നൽകാൻ സമ്മതിക്കുകയും, അതിന്റെ തൊട്ടടുത്തുള്ള ഭൂമി തരം മാറ്റുന്നതിന് അവർക്ക് അനുമതി നൽകണമെന്ന ഉപാധി അവർ വെച്ചിട്ടുണ്ടെന്നും, ഉള്ള മാനന്തവാടി മുനിസിപ്പൽ ചെയർമാന്റെ വെളിപ്പെടുത്തൽ ദുരൂഹത നിറഞ്ഞതാണ്.  ആസാം…

Read More

ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കൽപ്പറ്റ: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരിയിൽ എം.എൽ.എ ഐ.സി. ബാലകൃഷ്‌ണൻ നിർവ്വഹിച്ചു. ജനപ്രതിനിധികളെയും യുവജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ക്യാമ്പയിൻ പോസ്റ്റർ, ടീമുകൾക്കുള്ള പ്രവർത്തന ബാഗ് എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം…

Read More

കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

പനമരം: പനമരം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., എഫ്.എൻ.എച്ച്.ഡബ്ല്യു., ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനമരം പഞ്ചായത്ത് ഹാളിൽ കാൻസർ ബോധവൽക്കരണ ക്ലാസും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ജാനകി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രജനി ജിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പ്രതിനിധി ജയന്തി എം.എസ്. സ്വാഗതവും അനുശ്രീ, ലിസി പത്രോസ് എന്നിവർ ആശംസകളും അറിയിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം മേധാവി ഡോ….

Read More