വയനാട് മെഡിക്കൽ കോളേജ്; പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ ഭൂമി സൗജന്യമായി നൽകും

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തുന്നതിനായി ആവശ്യമായ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിന് ആവശ്യമായ അധിക ഭൂമി കണ്ടെത്തുന്നതിനായി നടത്തിയ ചർച്ചകളിൽ, കല്ലിയോട്ടുള്ള പാരിസൺസ് എസ്റ്റേറ്റ് ഉടമകൾ 25 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതായി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം

പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് (MBBS) പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ രമേശ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക ഷീജ ജെയിംസ്, ശാലിനി മാത്യു, ബിനു ടോംസ്, മമ്മൂട്ടി അഞ്ചുകുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Read More

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരളാ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാർത്ഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യത ഉള്ളവരും എന്നാൽ സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികൾക്കും 20…

Read More

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും: മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ

മാനന്തവാടി: നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (എൻ.എം.സി) അംഗീകാരത്തോടെ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് ഗവ. മെഡിക്കൽ കോളേജിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലക്ഷക്കണക്കിന് സാധാരണക്കാരുടേയും ആദിവാസി സഹോദരങ്ങളുടേയും അഭയകേന്ദ്രമായ മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യങ്ങളെ തള്ളിക്കളയണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.   2021 ഫെബ്രുവരി 12 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ…

Read More

വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കൽപ്പറ്റ മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമിതി രൂപീകരണ ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനാണ് താലൂക്ക് തല കമ്മിറ്റികൾ രൂപീകരിച്ചത്. കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ അഡ്വ. കിഷോർ ലാൽ പ്രസിഡന്റായും വിനോദ് എം. എസ് സെക്രട്ടറിയായും ഷിബു ട്രഷററായും 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന വനിതാ…

Read More

ആംബുലൻസിലെ ആന്റിവെനം; വാര്‍ത്ത വ്യാജം

പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. പാമ്പുകടിയേറ്റാൽ ഉടൻ 108‑ലേക്ക് വിളിക്കാം, ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും വ്യാപകമായി വ്യാജപ്രചരണം നടക്കുന്നത്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും 108 ആംബുലന്‍സ് കേരളം അധികൃതര്‍ അറിയിച്ചു….

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി. പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങിൽ യുവ ഡോക്ടർമാർക്കുള്ള സന്ദേശം കൃഷിവകുപ്പ് മന്ത്രി…

Read More

ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപറ്റ:കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയും, കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോസ്റ്റേറ്റ് സംബന്ധിച്ച് വിഷമതകൾക്ക് സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും അടങ്ങുന്ന മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്. മുൻ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റും ലയൺസ് ക്ലബ് കൽപറ്റ പ്രസിഡന്റുമായ ഡോ. എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കല്ലങ്കോടൻ സൂപ്പി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ആശുപത്രി ചീഫ് ഫിസിഷ്യനും…

Read More

ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ ചീയമ്പം പള്ളിയിൽകേശ സമർപ്പണം നടത്തി

പുൽപ്പള്ളി: രക്തദാന – കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി 30 സെൻ്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുക. ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാംപിൽ നരവധി യുവതികൾ തങ്ങളുടെ കേശം മുറിച്ച്…

Read More

മെഡിക്കൽ കോളേജ് ഭൂമിയുടെ കവാടത്തിൽ കിടപ്പ് സമരം നടത്തി

കൽപറ്റ: മടക്കിമലയിൽ സർക്കാരിന് സൗജന്യമായി നൽകിയ ഭൂമിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മടക്കിമലയിലെ മെഡിക്കൽ കോളേജിനായി സർക്കാർ ലഭിച്ച ദാനഭൂമിയുടെ കവാടത്തിൽ കിടപ്പ് സത്യാഗ്രഹം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 12 വരെ നീണ്ടു. ശക്തമായ വെയിലിനെ അവഗണിച്ചായിരുന്നു സമരക്കാർ കിടപ്പ് സമരം നടത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, മന്ത്രി സിദ്ദീഖ്, ബത്തേരി എംഎൽഎ ഐ. സി. ബാലകൃഷ്ണൻ എന്നിവർ മെഡിക്കൽ…

Read More