ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയർത്തണം

പുല്‍പ്പള്ളി: ആടിക്കൊല്ലി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഭൗതിക സൗകര്യം ആവശ്യത്തിനുണ്ടായിട്ടുംഡിസ്‌പെന്‍സറി ആശുപത്രിയാക്കാന്‍ നീക്കമില്ലെന്ന് ജനം പറയുന്നു. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുവരെആളുകള്‍ ചികിത്സയ്ക്ക് ആടിക്കൊല്ലിയില്‍ എത്തുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ മുടക്കി ഡിസ്‌പെന്‍സറിക്കു നിര്‍മിച്ച കെട്ടിടം ജനത്തിന് ഉപകാരപ്പെടുന്നില്ല. കെട്ടിടത്തിന്റെ മുകള്‍നില പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്. 1991ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്‍കിയ അര ഏക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്‌പെന്‍സറി കെട്ടിടം നിര്‍മിച്ചത്. 2000ല്‍ കെ. മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു അനുവദിച്ച 20…

Read More

ശുചിത്വ അസംബ്ലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ അസംബ്ലിയും പ്രതിജ്ഞയുംസംഘടിപ്പിച്ചു. 10500 വിദ്യാർത്ഥികൾ ആണ് ഒരേസമയം പ്രതിജ്ഞ എടുത്തത്. വിദ്യാലയങ്ങളിൽ നഗരസഭ ചെയർപേഴ്സൺ സി കെ രത്നാവല്ലി, വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ,ക്ലീൻ സിറ്റി മാനേജർ അബ്‌ദുൽ റഫീഖ്, പ്രധാന അധ്യാപകരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും നേതൃത്വം നൽകി.

Read More

വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബത്തേരി മാങ്കുറ്റി കുറുമ ഉന്നതിയിലെ 42 കാരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ.ജി. എല്‍ദോ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.ഡി….

Read More

സ്വച്ഛതാ ഹി സേവ; ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വെള്ളമുണ്ട : സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി വെള്ളമുണ്ടയിൽ നെഹ്റു യുവ കേന്ദ്ര, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, വെള്ളമുണ്ട നാഷണൽ സർവീസ് സ്കീം യൂണിറ്റ്, എസ് പി സി യൂണിറ്റ്, ഗ്രാമപഞ്ചായത്ത് വെള്ളമുണ്ട , വാർഡ് സാനിറ്റേഷൻ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടൗണും പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുരിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ ശ്രീധരൻ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി….

Read More

ദേശീയ സന്നദ്ധ രക്ത‌ദാന ദിനാചരണം നടത്തി

മാനന്തവാടി: ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ ദേശീയ സന്നദ്ധ രക്ത‌ദാന ദിനാചരണം നടത്തി. ‘രക്ത ദാനത്തിന്റെ 20 വർഷങ്ങൾ ആഘോഷിക്കുന്നു; രക്‌തദാതാക്കളേ, നന്ദി, എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിൻ്റെ സന്ദേശം. രക്തദാന ക്യാംപും നടന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.പി. രാജേഷ് ഉദ്ഘാടനം ചെയ്തു‌. ഗവ മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രൊഫ. ഡോ. അർച്ചന രാജൻ അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ഡോ. വി. ദിവ്യ ദിനാചരണ സന്ദേശം നൽകി. ഗവ. നഴ്സ‌ിങ് കോളജ് വിദ്യാർഥി…

Read More

സുൽത്താൻ ബത്തേരി നഗരസഭ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനവും, സൈക്കിൾ റാലിയും സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: മാലിന്യ മുക്ത നവകേരളം സ്വച്ഛത ഹി സേവ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ കോട്ടക്കുന്ന് മൈസൂർ റോഡിൽ ജനകീയ ശുചിത്വ ക്യാമ്പയിനും സുൽത്താൻ ബത്തേരി നഗരസഭയിൽ നിന്നും പുറപ്പെടുന്ന സൈക്കിൾ റാലിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ടി. കെ.രമേശ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നഗരസഭയും സംയുക്തമായാണ് സൈക്ലിംഗ് സംഘടിപ്പിച്ചത്. കോട്ടക്കുന്ന് മൈസൂർ റോഡിൽ സംഘടിപ്പിച്ച ജനകീയ ശുചിത്വ ക്യാമ്പയിനിൽ സെൻ്റ്‌മേരീസ്…

Read More

മാനസീകാരോഗ്യ പ്രദർശനം: പതാക ഉയർത്തൽ ചടങ്ങ് നടത്തി

ചെന്നലോട് : ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ൻ്റെ പതാക ഉയർത്തൽ ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചെന്നലോട് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ റോസ് മാതൃൂ, ഡോ. മെഹബൂബ് റസാഖ്, അൻവിൻ സോയി എന്നിവർ സംസാരിച്ചു. മാനസികാരോഗ്യം മനസിലാക്കുക, സംരക്ഷിക്കുക, ശക്തിപ്പെടുത്തുക –…

Read More

കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ 22ാം വയസ്സിന്റെ നിറവിൽ

കൽപ്പറ്റ : വയനാടിന്റെ ചികിത്സാരംഗത്ത് തനതുമുദ്ര പതിപ്പിച്ചിട്ടുള്ള കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്റർ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് 22ാം വാർഷികം ആഘോഷിച്ചു. ഹെൽത്ത്‌ ടൂറിസം എന്ന വിഷയത്തെ കുറിച്ചു സെമിനാർ സംഘടിപ്പിച്ചു. വയനാടിന്റെ ആരോഗ്യരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ സംസാരിച്ചു. വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ആയുർവേദിക് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയ ഡോ. കെ പി വിനോദ് ബാബു (Ret….

Read More

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

Read More

ഹരിത കേരളം മിഷൻ: ഹരിത വിദ്യാലയ പ്രഖ്യാപനം സർട്ടിഫിക്കറ്റ് കൈമാറി

കമ്പളക്കാട്: ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിയ കമ്പളക്കാട് ഗവ. യു പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ഹരിത കേരളം മിഷൻ്റെ മൊമെൻ്റോ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജിത കെ സ്കൂളിന് കൈമാറി. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. നൂർഷ ചേജെനോത്ത്, സെക്രട്ടറി ശ്രീ. മനോഹരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി….

Read More