ആരോഗ്യ വകുപ്പിന് വയനാട്ടിൽ ആസ്ഥാന മന്ദിരമില്ല : റീത്ത് വെച്ച് പ്രതിഷേതവുമായി യൂത്ത് കോൺഗ്രസ്
മാനന്തവാടി: വയനാട് ജില്ലയിലെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് ഓഫീസ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുവാനും പുതിയ കെട്ടിടം പണിയുവാനും ഉമ്മൻചാണ്ടി മന്ത്രിസഭാ കാലഘട്ടത്തിൽ തുക വെക്കുകയും, പിന്നീട് മാറി മാറി വന്ന ഇടത്പക്ഷ സർക്കാർ രാഷ്ട്രീയ ദുർവിനിയോഗത്തിന്റെ ഭാഗമായികൊണ്ട് പല കാരണങ്ങൾ പറഞ്ഞ് കാരണമില്ലാതെ നീട്ടികൊണ്ട് പോവുകയാണ്. പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള നിലവിലെ കെട്ടിടം ഉപയോഗ യോഗ്യമല്ല എന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.ഇതേ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജില്ലാ ആസ്ഥാനം സമീപത്തെ ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ച കെട്ടിടത്തിലേക്ക്…
