മാനന്തവാടി സ്വദേശി അൻവർ സാദത്തിന് ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ്
മാനന്തവാടി: തമിഴ്നാട്ടിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ ഗ്ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ് ശ്രദ്ധേയനായ മുൻവിദ്യാർത്ഥിയും, ദോഹയിലെ ഐഡ്യൽ ഇന്ത്യൻ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അൻവർ സാദത്തിന് ലഭിക്കുന്നു. വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അൻവർ സാദത്ത്, 2005–2007 കാലഘട്ടത്തിൽ ജമാൽ മുഹമ്മദ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഫിലും പൂർത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി-കല്പറ്റ ഗവൺമെന്റ് കോളേജുകളിലും അധ്യാപകനായി സേവനം…
