അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് എൻസിസി കേഡറ്റുകൾ

മീനങ്ങാടി : വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിങ് യോഗ ഇൻസ്ട്രക്ടർമാരായ ആനന്ദ് പത്മനാഭൻ, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 400 കേഡറ്റുകൾ പങ്കെടുത്തു. കമാൻഡിങ് ഓഫിസർ കേണൽ. മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫിസർമാരായ ക്യാപ്ടൻ. ഡോ. പ്രമോദ് കെ.എസ്, എസ്ഒ. മുഹമ്മദ് റാഫി കെ.എ, ടി.ഒ മിഥുൻ, എസ്.എം. മുരളി മോഹൻ, ബറ്റാലിയൻ…

Read More

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ് തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

Read More

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ വിതരണം ചെയ്തത് 16. 05 കോടി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്തത്. ആകെ 16, 05,00,000 രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്. ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ…

Read More

വയനാട്ടിലെ ജനങ്ങൾ ജപ്തി ഭീക്ഷണി മൂലം ആത്മഹത്യയുടെ വക്കിൽ .

കൽപ്പറ്റ: വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക്‌ വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിൻറെ പേരിൽ ബാങ്കുകളിൽ നിന്നും ജപ്തി നടപടികൾ സ്വീകരിക്കുകയും കർഷകര്‍ക്ക് വീടും സ്ഥലവും ഉപേക്ഷിച്ചു ഇറങ്ങി പോകേണ്ട സ്ഥിതിയിലും, ആത്മഹത്യയുടെ വക്കിലുമാണ്. ജില്ലയിലെ സി.പി.എം. ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ ത്രിശ്ശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ വാര്യർ എന്ന…

Read More

ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം: എസ്.ഡി.പി.ഐ

  കൽപ്പറ്റ :- ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കർത്താക്കൾ കടമ നിർവ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക ജില്ലയായ വയനാടിനോട് സർക്കാർ പുലർത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വൺ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികൾക്കായി മാനേജ്മെൻടുകളും വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ അധികൃതരുടെ കനിവിനയായി കാത്തു നിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കഴിവു തെളിയിച്ചവർക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്….

Read More

ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

താമരശ്ശേരി:താമരശ്ശേരിചുരത്തിൽ 9 ആം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്.. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല.

Read More

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഇന്ന്,മെറിറ്റില്‍ ലഭ്യമായ സീറ്റുകള്‍ 93,594

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തേതുമായ അലോട്മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്കൂളില്‍ ചേരാം. ബുധനാഴ്ച ക്ലാസ് തുടങ്ങും. ആദ്യദിവസം 3.20 ലക്ഷം കുട്ടികള്‍ എത്തുമെന്നാണു പ്രതീക്ഷ. ഞായറാഴ്ചത്തെ അലോട്മെന്റോടെ പ്രവേശനത്തിനുള്ള മുഖ്യഘട്ടം പൂർത്തിയാകും. ഇതിനാല്‍ അലോട്മെന്റ് ലഭിക്കുന്നവരും മുൻ അലോട്മെന്റുകളില്‍ താഴ്ന്ന ഓപ്ഷൻ കിട്ടിയതിനാല്‍ താത്കാലിക പ്രവേശനത്തില്‍ തുടരുന്നവരും ഫീസടച്ച്‌ സ്ഥിരം പ്രവേശനം നേടണം. ഇത്തവണ 4,63,686 അപേക്ഷകളാണു ലഭിച്ചത്. മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍…

Read More

ഓൺലൈൻ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി പിടിയിൽ

കൽപ്പറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നൽകി എൻജിനീയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. ഒഡിഷ, സത്യഭാമപ്പൂർ, ഗോതഗ്രാം സ്വദേശിയായ സുശീൽ കുമാർ ഫാരിഡ(31)യെയാണ് 11.06.2025 ബുധനാഴ്ച്ച പിടികൂടിയത്. ടെലഗ്രാം വഴി മൂവിക്ക് റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്. 2024 മാർച്ച്‌…

Read More

തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍.

തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍. അതിര്‍ത്തി കടന്നെത്തുന്ന മുട്ടയില്‍ കുറവു വന്നതോടെ സംസ്ഥാനത്ത് വില ഉയരുന്നു. മുട്ടയ്ക്ക് പ്രാദേശിക വിപണികളില്‍ 50 പൈസ വരെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറയാന്‍ കാരണം. കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കയറ്റുമതിയോടെയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ക്കും താല്പര്യം. തമിഴ്‌നാട്ടിലെ നാമക്കല്ലാണ് ദക്ഷിണേന്ത്യയിലെ മുട്ട ഹബ്ബ്. കേരളത്തിലേക്ക് കയറിവരുന്ന മുട്ടയുടെ സിംഹഭാഗവും ഇവിടെ…

Read More