തുരങ്കപാത: വയനാട് കലക്ടറേറ്റ് പടിക്കല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ധര്‍ണ അഞ്ചിന്

കല്‍പറ്റ : ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഞ്ചിന് വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. രാവിലെ 11ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയപാത 766ന്റെ ഭാഗമായ താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നതും സമരാവശ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Read More

ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് കൊമാച്ചി പാർക്ക് ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു.

മാനന്തവാടി: വയനാടിൻ്റെ ടൂറിസം വികസങ്ങൾക്ക് കുതിപ്പേകി ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് ആയ കൊമാച്ചി പാർക്ക് മാനന്തവാടി ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു. ഫോട്ടോഗ്രാഫി മ്യൂസിയം മന്ത്രി പി രാജീവും ഫോട്ടോഗ്രാഫി എക്സിബിഷൻ സെൻ്റർ മന്ത്രി ഒ ആർ കേളുവും ഉദ്ഘാടനം ചെയ്തു. പ്രായമായവർക്കും മറ്റും മുഴുവൻ സ്ഥലങ്ങളും വീൽചെയർ വഴി സഞ്ചരിക്കാവുന്ന വിധമുള്ള പാർക്കിലെ പാതകൾ ഒരുക്കിയിട്ടുള്ളത് മാതൃകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാർക്ക് മണ്ഡലത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി ഒ…

Read More

സ്വപ്നം സഫലം : വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ് എന്നിവയാണ്…

Read More

അമ്പലവയൽ ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് സെർട്ടിഫിക്കേഷൻ

  അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‍പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. മേയ് 28 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന്റെ പക്കൽ നിന്ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നിർദേശിക്കുന്ന നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിൽ…

Read More

വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാൻ ജൂണ്‍ 15 വരെ സമയം

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ,…

Read More

തിരുവനന്തപുരം : വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂൺ 5 ന് പ്രസിദ്ധീകരിക്കും.ജൂൺ 6 മുതൽ 21 വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകും. 2025 ജനുവരി 1 ന് 18 വയസ് പൂർത്തിയായവർക്ക്‌ പേര് ചേർക്കാം.ആധാർ കാർഡ്, എസ്.എസ്.എൽ.സി , ഒരു ഫോട്ടോ എന്നിവ വോട്ട് ചേർക്കുന്നതിന് ആവശ്യമാണ്. ഓൺലൈൻ ആയി അപേക്ഷിക്കണം. കൂടാതെ ഹിയറിംഗിന് ആൾ നേരിട്ട് ഹാജരാകണം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടേഴ്സ് ലിസ്റ്റിൽ പുതിയതായി പേര് ചേർത്തവർ പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റിലും…

Read More

പൊഴുതനയിലെ കാട്ടാനയാക്രമണം; വനം വകുപ്പ് നിസംഗത വെടിയണം: നൗഷീർ പിണങ്ങോട്

പൊഴുതന: പൊഴുതന ആറാം മൈൽ മേൽമുറിയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പ് തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, കാട്ടാനകളെ തുരത്തി മനുഷ്യ ജീവനുകളും സ്വത്തും സംരക്ഷിക്കണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷീർ പിണങ്ങോട്. കഴിഞ്ഞ ആഴ്ച 3 വിദ്യാർത്ഥികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവിലായി ജോലിക്ക് പോവുകയായിരുന്ന മോനി എന്ന വായോധികനെ കാട്ടാന ആക്രമിക്കുകയുണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ടെ ജീവൻ തിരിച്ചുകിട്ടിയത്. അത് കൊണ്ട്…

Read More

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

നാമക്കൽ:- മെയ്‌ 26 മുതൽ 31 വരെ തമിഴ് നാട്ടിലെ നാമക്കക്കൽ കെ.എ. സ്. ആർ എൻജിനീറിങ് കോളേജിൽ വെച്ച് നടന്ന 25ആമത് സുബ്ജൂനിയർ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം. സാന്താവിഭാഗത്തിൽ 3 വെങ്കല മെഡലും. തവ് ലു വിഭാഗത്തിൽ 2 ഗോൾഡ് മെഡലും, 14 സിൽവർ മെഡലും 6 വെക്കലമെഡലോട് കൂടി 25 മെഡലുകൾ കരസ്തമാക്കി. വയനാട് മേപ്പാടി സ്വദേശി ഷമീറും കോഴിക്കോട് സ്വദേശി ജറീഷുമാണ് കോച്ചു മ്മാർ. ഷമീർ നിലവിൽ യു….

Read More

സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു….

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലർട്ട്

തിരുഃ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഉടനീളം വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. *പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മെയ് 29ന് (വ്യാഴാഴ്ച) സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രത്തിൽ ബോട്ടിംഗ് സർവീസ് റദ്ദാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. അതേസമയം,…

Read More