ജങ്ക് ഫുഡ് വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടി; കേന്ദ്ര ചട്ടങ്ങളിൽ വ്യക്തത തേടും: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ എച്ച്.എഫ്.എസ്.എസ് (High Fat, Sugar and Salt) ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപ്പന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ (FSSAI) സമീപിക്കും. ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം,…
