സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട്: ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ റാഗിംഗിന്റെ ഭാഗമായി ക്രൂരമായ മര്‍ദനം. സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ രക്ഷിതാക്കളും ഇരയായ വിദ്യാര്‍ഥികളും പരാതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.   സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സാങ്കല്‍പ്പികമായി ബൈക്ക് ഓടിച്ചു കാണിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൂട്ടമായി ചേര്‍ന്ന് മര്‍ദനം അഴിച്ചുവിട്ടത്. അടിയേറ്റ് വീണ…

Read More

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് നിയന്ത്രണത്തിന് സാധ്യത. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.   ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നിലവിലുള്ളത്.   പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി…

Read More

നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി

നാളികേര മൂല്യവർധനവിന് കേരളത്തിൽ ‘കോകനട്ട് പാർക്ക്’; കേന്ദ്ര സഹകരണത്തോടെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി ഉൽപാദനം മുതൽ കയറ്റുമതി വരെ സമഗ്രമായ മുന്നേറ്റം; ‘‘കോകനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കും: കൃഷിമന്ത്രി തിരുവനന്തപുരം: കേരളത്തിലെ നാളികേര മേഖലയെ ആധുനികവത്കരിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക ‘കോകനട്ട് വാല്യൂ അഡിഷൻ പാർക്ക്’ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരും നാളികേര വികസന ബോർഡും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൂർണ പിന്തുണയും സംസ്ഥാന സർക്കാർ…

Read More

അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.   1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല….

Read More

വനം വകുപ്പിൻ്റെ ഓണം ഫ്ലോട്ട് സന്ദർശിച്ച് മന്ത്രി;ശില്പിയെ ആദരിച്ചു

ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ സംസ്ഥാന വകുപ്പുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ വനം വകുപ്പിൻ്റെ ടാബ്ലോ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വകുപ്പ് ആസ്ഥാനത്തെത്തി സന്ദർശിച്ചു. ടാബ്ലോ നിർമ്മാണച്ചുമതല ഉണ്ടായിരുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഫ്ലോട്ട് നിർമ്മിച്ച കലാകാരൻ ബിജു എസ്. റ്റി. യെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് & വനം വകുപ്പു മേധാവി രാജേഷ് രവീന്ദ്രൻ,…

Read More

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച…

Read More

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ; 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍…

Read More

എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതി: ഗുണഭോക്താക്കൾക്ക് കൈമാറി

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പണി പൂർത്തിയായ 12 വീടുകളുടെ താക്കോൽ കൈമാറ്റവും, നിർമാണം പുരോഗമിക്കുന്ന രണ്ട് വീടുകൾക്കുള്ള ആധാരവും ഗുണഭോക്താക്കൾക്ക് കൈമാറി. 14 കുടുംബങ്ങളുടെ പുനരധിവാസത്തിനാണ് പദ്ധതിയിലൂടെ വഴിയൊരുങ്ങുന്നത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും, 860 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. എറണാകുളം ജില്ലയിലെ…

Read More

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.

Read More

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ലഹരിവേട്ട ശക്തം; 10613 പേർ അറസ്റ്റിൽ

തിരുവനന്തപുരം:ലഹരിക്കെതിരെ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ തുടരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 10,613 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 31 കേസുകളിലായി 32 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,839 ആയി. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 21,362.731 ഗ്രാം എംഡിഎംഎ, 1,110.696 കിലോഗ്രാം കഞ്ചാവ്, 523.827 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി കൈവശം വച്ചതിന്…

Read More