തോൽപെട്ടിയിൽ വൻ കുഴൽപ്പണവേട്ട ; ഒന്നര കോടിയോളം കുഴൽ പണവുമായി 3 പേർ പോലീസിന്റെ പിടിയിൽ.
തിരുനെല്ലി : വാഹനത്തിൽ കടത്തുകയായിരുന്ന ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി 3 പേരെ തിരുനെല്ലി പോലീസ് പിടികൂടി. കോഴിക്കോട്, വടകര, നട്ട് സ്ട്രീറ്റ് അമീന കൊട്ടേജ്, പ്രഭു രാജ് (20), കണ്ണൂർ പാനൂർ, ഭിമ നിവാസിൽ സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശിയായ രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പോലീസും ഡാൻസഫ് ടീമും നടത്തിയ പരിശോധയിൽ പിടികൂടിയത്. 30.08.2026 വൈകീട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 13 Z…
