ഉരുള്‍പൊട്ടല്‍ മേഖലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി; 123 സ്ഥലങ്ങളില്‍ സര്‍വ്വെ കല്ലിട്ടു

കൽപ്പറ്റ :മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സര്‍വ്വെ കല്ലിട്ടത്. അടയാളപ്പെടുത്തലിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താന്‍ കഴിയും വിധത്തില്‍ ജിയോ കോഡിനേറ്റ് ഉള്‍പ്പെടുത്തിയാണ് തത്സമയം കല്ലുകള്‍ സ്ഥാപിച്ചത്. ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലില്‍ വെള്ളരിമല വില്ലേജ് ഓഫീസിന് സമീപത്തു നിന്നും ഡാം സൈറ്റ് വരെയും തിരിച്ച്…

Read More

വയനാട് പുനരധിവാസം; എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമ…

Read More

വന്യമൃഗശല്യം: കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു.

കൽപ്പറ്റ.: കൽപ്പറ്റ നഗരസഭാ പരിധിയിൽ വർദ്ധിച്ചു വരുന്ന വന്യ മൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സൗത്ത് വയനാട് ഡി.എഫ്.ഒ.യെ ഉപരോധിച്ചു. നാല് ആവശ്യങ്ങളിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരസഭാ പരിധിയിലെ ചുഴലിയിലും പെരുന്തട്ടയിലും കടുവയും പുലിയും വിഹരിക്കുകയാണന്നും വളർത്തുമൃഗങ്ങളെ പിടികൂടുകയാണന്നും മനുഷ്യ ജീവന് ഭീഷണിയാണന്നും ആരോപിച്ചാണ് കോൺഗ്രസ് ഡി.എഫ് ഒയെ ഉപരോധിച്ചത്. കൽപ്പറ്റ നഗരസഭയിലെ കോൺഗ്രസ്‌ കൗൺസിലർ മാരും സമരത്തിൽ പങ്കെടുത്തു. പുതിയ കൂട് സ്ഥാപിക്കുന്നതുൾപ്പടെ നാല്ആവശ്യങ്ങളിൽ തീരുമാനയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. വനം…

Read More

പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ

എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ. എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്‌, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് . സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത് മാഷാണ്…

Read More

ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര ജീവൻ. തുടർച്ചയായ മൂന്നാം വർഷവും ചിത്രരചനയിൽ A ഗ്രേഡ് നേട്ടം കൈവരിച്ച ആർദ്ര സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപുകുമാർ, വരദ ചിത്ര വിദ്യാലയത്തിലെ എം.ജെ. സിൽവസ്റ്റർ എന്നിവരുടെ കീഴിലാണ് ആർദ്ര ചിത്രകലാ പഠനം നടത്തിയത്.

Read More

ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ല: ഡിവൈഎഫ്‌ഐ

ബത്തേരി : ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിന്‌ ഉത്തരവാദിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. ജനപ്രതിനിധിയായിരിക്കാൻ അദ്ദേഹത്തിന്‌ അർഹതയില്ല. രാജിവച്ച്‌ അന്വേഷണം നേരിടണം. ബത്തേരി അർബൻ ബാങ്ക് നിയമനത്തിന്‌ എംഎൽഎ കോഴ വാങ്ങിയെന്ന്‌ മരണക്കുറിപ്പ്‌ എഴുതി ഡിസിസി ട്രഷറർ തന്നെ ജീവനൊടുക്കിയ സാഹചര്യമാണുള്ളത്‌. രാജിവച്ചില്ലെങ്കിൽ പൊതുപരിപാടികളിൽ തടയുമെന്ന്‌ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട്…

Read More

ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും, കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്

ബത്തേരി : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുൽത്താൻ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി…

Read More

സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്

ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി. കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും…

Read More

അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി

മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന് തോറ്റെങ്കിലും രണ്ട് വിക്കറ്റും പുറത്താകാതെ 46 റൺസുമായി മിന്നു മണി അന്ന് മതിപ്പുളവാക്കി. തുടർന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ വയനാട്ടിൽ ജനിച്ച താരം പങ്കെടുത്തിരുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും രേണുക സിങ് താക്കൂറും ഇല്ലാത്ത 15…

Read More

കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജോനോത്സവത്തിൽ എച്ച് എസ് വിഭാഗം കഥകളി ഗ്രുപ്പ് ഇനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയ ആഞ്ചലീന കുര്യനും ടീമും. മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളാണ് എരുമത്തെരുവ് മിനി ബൈപ്പാസ് ഇരുമല ഷിബുവിന്റെയും ജിൻസിയുടെയും മകളാണ് അഞ്‌ജലിന കുര്യൻ.

Read More