ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്ത് -പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി ഇന്നലെ പുലർച്ചെ ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എം ഡി എം എ യും കണ്ടെത്തിയ കേസിൽരണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമും,മലപ്പുറം തിരൂർ സർക്കിൾ റേഞ്ച് ടീമുകളും ചേർന്ന് തിരൂരിൽ വച്ച് നടത്തിയ എൻഫോഴ്സ്മെൻ്റിൽ പിടികൂടി. മലപ്പുറം തിരൂർ താലൂക്കിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ വീട്ടിൽ…

Read More

അമ്മയെ മര്‍ദിച്ച് മകന്‍; വിവരമറിഞ്ഞ് പൊലീസ് എത്തിയിട്ടും പരാതി നല്‍കാതെ അമ്മ; സ്വമേധയാ കേസെടുത്തു

പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ മര്‍ദിച്ചത്. സമീപവാസികളാണ് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മെല്‍ബിനും സഹോദരന്‍ ആല്‍ബിനും സ്ഥിരമായി…

Read More

വയനാട് പുനരധിവാസം; വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം :  വയനാട് പുനരധിവാസത്തിനായി വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നു. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കാന്‍ തീരുമാനം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗമാണ് ചേര്‍ന്നത്. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കാന്‍…

Read More

കരുതലും കൈത്താങ്ങും അദാലത്തുകള്‍ മാതൃകാപരം; പരാതികള്‍ പരിഹരിക്കും: മന്ത്രി ഒ.ആര്‍.കേളു

മാനന്തവാടി: കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കരുതലും കൈത്താങ്ങും അദാലത്തിന് കഴിഞ്ഞതായി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ മാനന്തവാടി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പരാതികള്‍ കൂട്ടത്തോടെ പരിഹരിക്കാനും ഫയലുകള്‍ തീര്‍പ്പാക്കാനുമായാണ് സര്‍ക്കാര്‍ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ച് വരികയാണ്. അതോടൊപ്പം തന്നെയാണ് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന്…

Read More

തോല്‍പ്പെട്ടിയില്‍ മയക്കുമരുന്നുവേട്ട; 200 ഗ്രാം എംഡിഎംഎ, രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

തോല്‍പ്പെട്ടി: കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ബസിലെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും തോല്‍പ്പെട്ടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബസിന്റെ അടിഭാഗത്തെ കാബിനില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എംഎഡിഎംഎയും. ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ മധ്യഭാഗത്ത് ജിപിഎസ് സംവിധാനവും കണ്ടെത്തി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു മാത്രം ആറ് ലക്ഷം രൂപ വിലവരും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ…

Read More

ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം

വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി ആർദ്ര ജീവൻ അർഹയായി. 2023 ലെ പുരസ്കാര ജേതാക്കളെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ചിത്രരചനയിലെയും, മറ്റു കലാ, സാമൂഹ്യ പ്രവർത്തനങ്ങളിലെയും മികവു പരിഗണിച്ച് ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിയാണ് ആർദ്രയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയ…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തപുനരധിവാസ പാക്കേജ്; ഇരകളുടെ അഭിപ്രായത്തെ പരിഗണിക്കണം: എസ്ഡിപിഐ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിൽ ഇരകളുടെ ഭാഗത്തു നിന്നുള്ള അഭിപ്രായത്തേയും പരിഗണിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ ടൗൺഷിപ്പിലെ 5 സെൻ്റ് ഭൂമി എന്നുള്ളത് 10 സെൻ്റാക്കി ഉയർത്തെണമെന്നാണ് ഇരകളാക്കപ്പെട്ടവരുടെ ആവശ്യം. 5 സെൻ്റ് എന്നുള്ളത് മാലിന്യ പ്രശ്നം അടക്കം മറ്റ് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നുള്ളതാണ് ഇരകളുടെ ആശങ്ക. പുനരധിവാസത്തിന് സർക്കാർ ഏറ്റെടുക്കുന്ന ഭൂമി തോട്ടം നടത്തിപ്പുകാരെ സഹായിക്കാനാണെന്ന ആരോപണത്തിനും സർക്കാർ വ്യക്തത വരുത്തണം. പാട്ടക്കാലാവധി തീർന്നിട്ടും സർക്കാർ ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന…

Read More

വയനാട് പുനരധിവാസം;രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം

കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന സ്ഥലം…

Read More

താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും. *ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക*…

Read More

കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും

*കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള* *മരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും* ദുരന്തത്തില്‍ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുള്‍ദുരന്തത്തില്‍ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നിലവില്‍ 35…

Read More