യൂത്ത്‌ കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് നടത്തി

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ യൂത്ത്‌ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നു സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. ഉരുള്‍ ദുരന്ത ബാധിതരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നിന്നു കല്‍പറ്റയിലേക്കു നടത്തിയ ലോങ് മാര്‍ച്ചിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം തകര്‍ന്നില്ലാതായവരുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഈ മാര്‍ച്ച്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവരെ…

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി. മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടുകളാണ് പിന്‍വലിച്ചത്. നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതകളളതിനാല്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ…

Read More

കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ

കൽപറ്റ: കേരള ക്രിക്കറ്റ്‌ താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബർ 15 ന് മത്സരങ്ങൾ ആരംഭിക്കും. വേൾഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷൻ കോച്ച് അമൽ ബാബു വിന്റെ കോച്ചിങ് ക്യാമ്പിലൂടെ കെസിഎ അക്കാദമി സെലക്ഷൻ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ…

Read More

നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി

കൽപ്പറ്റ:- നാഷണൽ ലീഗ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുൻപിൽ മുണ്ടക്കൈ, ചൂരൽമല ദുരന്തം നടന്നു 4മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ദുരിതാശ്വാസംഫണ്ട് നല്കാത്തത്തിൽ പ്രതിഷേധിച്ചു ധർണ്ണ നടത്തി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ. പി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. മുഹമ്മദലി കൽപ്പറ്റ അധ്യക്ഷം വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഇസ്മായിൽ കെ. പി, ഒ. പി. അയ്….

Read More

മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല എൻഫോഴ്‌സ്‌മെന്റ് കാര്യക്ഷമമാക്കണം: മന്ത്രി എം.ബി രാജേഷ്

കല മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്നതിന് പഞ്ചായത്ത്തല എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യമുക്ത നവ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആഴ്ചയിലൊരിക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ അവലോകന യോഗം നടത്തണമെന്നും മന്ത്രി അറിയിച്ചു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി…

Read More

നിർമ്മാണത്തിലുള്ള വീടിന്റെ ചുമരിൽ ചാരി വച്ചിരുന്ന ജനൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊണ്ടോട്ടി : കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടിൽ മുഹ്സിൻ – കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്‌നി ദമ്പതികളുടെ മകൻ നൂർ ഐമൻ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒൻപതിന് കാരാട്ടുപറമ്പിൽ മാതാവിന്റെ വീട്ടിലാണ് അപകടം.   മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞു. കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള വല്യുപ്പയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടാക്കി. ഇവിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ…

Read More

കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നം ‘സര്‍ക്കാരില്ലായ്മ’ ഉരുള്‍ദുരന്തം: പുനരധിവാസം വൈകിയാല്‍ സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കും: വി ഡി സതീശന്‍

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയും ദുരന്തബാധിതരോട് നിരുത്തവരവാദപരമായി, അവഗണനയോടെ പെരുമാറിയാല്‍ സമ്മതിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിചതച്ചതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍…

Read More

വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം.

കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ ആഘാതത്തിന് ശേഷം, സംരംഭക മേഖല പ്രത്യേകിച്ചും, വിനോദ സഞ്ചാര മേഖലയുംഅനുബന്ധ മേഖലയായ കരകൗശല മേഖലയും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ മുള മഹോത്സവം നടക്കുന്നത്. വ്യവസായ വകുപ്പും കേരള ബാംബൂ മിഷനും സംഘടിപ്പിച്ച മുള മഹോഝവത്തിൽ വിവിധ മേഖലകളിലായി എൻപതോളം പേരാണ് പങ്കെടുത്തത്. മേളയിലെ പ്രധാന സ്റ്റാളുകളെല്ലാം തൃക്കൈപ്പറ്റക്കാരുടേയും വയനാട്ടുകാരുടേയും.     ഓരോ മുള മഹോത്സവം കഴിയുമ്പോഴും അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക്…

Read More

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്‌ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ…

Read More