കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെഎസ് ഇബി മാറി: ആം ആദ്മി പാർട്ടി

കൽപ്പറ്റ: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈ.പ്രസിഡൻറ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെ.എസ്.ഇ.ബി മാറി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരും ബോർഡും ഈ ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറി ഡൽഹിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകുന്നത് പോലെ കേരളത്തിലും നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി…

Read More

അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

കൽപ്പറ്റ: അണ്ടർ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബർ 12 ന്)കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തില്‍ ആദ്യമായാണ് 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് വയനാട്ടില്‍ വച്ച് നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് മത്സരങ്ങൾ. വൈകുന്നേരം 4.30 നും 7 മണിക്കും ആയി ദിവസവും രണ്ട് മത്സരങ്ങളാണുണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 12 ന് 6 മണിക്കാണ്…

Read More

പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കും: ടി. സിദ്ദീഖ് എം.എൽ.എ.

കൽപ്പറ്റ: പി.എം. അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമ്മിക്കുമെന്ന് കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. പി.എം. അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ അഥവാ ട്രോമാകെയർ യൂണീറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്. 50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിർമ്മിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിർമ്മിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ യോഗം ചേർന്നു….

Read More

മണിപ്പൂരി തനിമ വിളിച്ചോതി ‘കുക്കിഡയസ് പോറ’ മേരി മാതാ കോളേജിൽ

മാനന്തവാടി: മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മണിപ്പൂരിൽ നിന്നുള്ള കുക്കി വിദ്യാർഥികളുടെ സാംസ്കാരിക സംഗമം കുക്കി ഡയസ്പോറ ഡിസംബർ 10ന് വൈകുന്നേരം 3 മണി മുതൽ കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൾച്ചറൽ ഫോക്ക് ഡാൻസ്, അഡ്വന്റ് സെലിബ്രേഷൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷക ഘടകങ്ങളായി. കേരളത്തിലെ വിവിധ ജില്ലകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 40 ഓളം കുക്കി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ ഫാ. അജയ് ആന്റണി സ്വാഗതം ആശംസിച്ചു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റ്…

Read More

പുഞ്ചിരിമട്ടം ദുരന്തം: ഭവന നിർമാണത്തിന് വീട്ടമ്മ 36 സെന്റ് കൈമാറി

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിന് വീട്ടമ്മ 36 സെന്റ് ഭൂമി കൈമാറി. മുണ്ടക്കുറ്റി കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മയാണ് കുടുംബ സ്വത്തിന്റെ ഭാഗം സംഭാവന ചെയ്തത്. ഭൂമിയുടെ രേഖ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, കല്ലാച്ചി സൂപ്പി ഹാജി. കെ. ഹാരിസ്, സി.ഇ. ഹാരിസ്, എം. മുഹമ്മദ് ബഷീർ,നൗഷാദ് ഗസാലി, ഉസ്മാൻ കഞ്ഞായി, കെ.ടി….

Read More

വൈദ്യുതി ചാർജ് വർധന: മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

അരപ്പറ്റ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിച്ചുവരുന്ന വിലയുടെ കൂടെ , വൈദ്യുതി ചാർജ് കൂടി വർദ്ധിപ്പിച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്.ഇതിനെതിരെ കേരള ജനത പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. അരപ്പറ്റയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം…

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം 4636 പേരെ നേരിട്ട് ബാധിച്ചെന്ന് സർക്കാർ

കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല അതിജീവനം ;ദുരന്ത ബാധിതര്‍ക്കായി മൈക്രോപ്ലാന്‍ പ്രവര്‍ത്തനം തുടങ്ങുന്നു.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയ്യാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദുരന്തബാധിതരുടെ…

Read More

ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.

കൽപ്പറ്റ: ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്. ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ. ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്….

Read More

അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: അണ്ടര്‍-20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ 19 വരെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം. മധു, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഷമീം ബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരം ഉണ്ടാകും. പ്രവേശനം സൗജന്യം. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം 12ന്…

Read More

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധന

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം തുടരുകയാണ്. ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുൻപിൽ യാത്ര ചെയ്‌ത ബൈക്ക് യാത്രികൻ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു. യാത്രക്കാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇരുചക്രവാഹനങ്ങളിൽ യാത്ര…

Read More