കെ വിജയന്‍ കേരളത്തിലെ മികച്ച ജില്ലാപഞ്ചായത്തംഗം.

മാനന്തവാടി: കേരളത്തിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തംഗത്തിനുള്ള മാഹാത്മാഗാന്ധി പുരസ്‌ക്കാർ 2024 കെ വിജയന്. വയനാട് ജില്ലാ പഞ്ചായത്തിലെ എടവക ഡിവിഷൻ അംഗമാണ്. എടവക ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് കെ വിജയനെ അവാർഡിന് അർഹനാക്കിയത്. അവാർഡ് മന്ത്രി ഒ ആർ കേളുവിൽ നിന്നും ഏറ്റുവാങ്ങി. ഡിസ്ട്രിക് പ്ലാനിംഗ് കമ്മിറ്റി അംഗവും സിപിഐഎം പനമരം ഏരിയാ കമ്മിറ്റിയംഗവുമാണ്. ഭാര്യ: സുജന. മക്കൾ: അലോചിത്, അലംകൃത.

Read More

അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു

കൽപ്പറ്റ : അതിജീവനത്തിന്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാര്‍ന്ന കലാവിരുന്നിന്റെ നാളുകളാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം തകര്‍ന്ന വയനാടിന്റെ വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ഊര്‍ജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരില്‍ വയനാട് ഫെസ്റ്റ് നടത്തുന്നത്….

Read More

പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാത കാലഘട്ടത്തിന്റെ ആവശ്യം: ടി സിദ്ദീഖ്: എം എൽ എ

പടിഞ്ഞാറത്തറ : വയനാട് ജില്ലയുടെ ഇന്നത്തെപ്രത്യേക സാഹചര്യത്തിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ (കോഴിക്കോട് – വയനാട് – ബാംഗ്ലൂർ )പാത കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്ന് ടി സിദ്ദിഖ് MLA .അവികസിത പിന്നോക്ക പ്രദേശങ്ങളെ മൂന്നാക്കത്തിലെത്തിക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ആസ്പിരേഷൻ ജില്ലയിലുൾപ്പെട്ട വയനാടിനെ അതിൽ തന്നെ തളച്ചിടാതെ റയിൽ , വ്യോമ നാവിക സൗകര്യങ്ങളൊന്നുമില്ലാത്ത സഞ്ചാരത്തിന് ഏക ആശ്രയമായ റോഡ് സൗകര്യം പരമാവധി വർദ്ധിപ്പിക്കണം അതിൽ ഏറെ പ്രാമുഖ്യ മുള്ള എൺപത് ശതമാനത്തോളം പണി പൂർത്തീകരിച്ചതും സുമാർ…

Read More

യുവതിയുടെ ആത്മഹത്യക്കു പിന്നില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘമെന്ന് മാതാപിതാക്കള്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി മരക്കടവ് സ്വദേശി അതുല്യ വിത്സനെ(26) എറണാകുളം പച്ചാളത്ത് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ആരോപണവുമായി മാതാപിതാക്കള്‍. മകളുടെ ആത്മഹത്യക്കു പിന്നില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പുനടത്തിയ ഭര്‍ത്താവ് ഉള്‍പ്പെടുന്ന സംഘമാണെന്ന് പിതാവ് മരക്കടവ് കിഴക്കഞ്ചേരിയില്‍ വിത്സന്‍, ഭാര്യ ഷൈനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തട്ടിപ്പുസംഘം ഇരകളില്‍നിന്നു അതുല്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേന പണം കൈപ്പറ്റിയിരുന്നു. അതുല്യയുടെ അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. വിദേശ ജോലി വാഗ്ദാനം…

Read More

നവരാത്രി ആഘോഷം; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ…

Read More

കാലാനുസൃതമായ മുന്നേറ്റം; തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും: മന്ത്രി എം ബി.രാജേഷ്

ബത്തേരി: പുതിയ പരാതികളിൽ രണ്ട് മാസത്തിനകം തീരുമാനം കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി.രാജേഷ് പറഞ്ഞു. ഇതിനായി പ്രത്യേക ശിൽപ്പശാല നടത്തും. അദാലത്തുകൾ എല്ലാ പരാതികളും ഒറ്റയടിക്ക് പരിഹരിക്കാവുന്ന മാന്ത്രിക വടിയല്ല. എന്നാൽ നിലവിലുള്ള ചില ചട്ടങ്ങൾ പൊതുവായി ജനങ്ങൾക്ക് നീതി ലഭ്യമാകുന്നതിന് എതിരായി നിൽക്കുന്നു വെങ്കിൽ അവ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തുടനീളം തദ്ദേശ അദാലത്തുമായി ജങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ബോധ്യപ്പെട്ടതാണിത്. സംസ്ഥാനത്ത് പൂർത്തിയായ 17…

Read More

വസ്‌തു രജിസ്ട്രേഷൻ ഇനി മുതൽ മുന്നാധാരവും ആധാരങ്ങളും ഡിജിറ്റലാവും

തിരുവനന്തപുരം: ഇനിമുതൽ വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് മുന്നാധാരം തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ല.രജിസ്ട്രേഷൻ വകുപ്പ് എല്ലാ ആധാരവും ഡിജിറ്റൽ ആക്കി മാറ്റുന്നതിൻ്റെ ആദ്യഘട്ടം ഒക്ടോബർ 31ന് പൂർത്തിയാക്കും. 1998 മുതൽ 2018 വരെയുള്ള ആധാരങ്ങൾ ഡിജിറ്റൽ ആക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതി സംസ്ഥാന സർക്കാറിന്റെ വ്യവസായ സൗഹൃദ നഗരങ്ങൾക്കും ഏറെ സഹായകരമായ ഒന്നാണ്.ഇതിനോടകം തന്നെ സംസ്ഥാനത്തെ 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവയാണ് ഒക്ടോബർ 31നകം പൂർത്തിയാക്കുക. ആധാരങ്ങൾ ഡിജിറ്റൽ ആക്കി…

Read More

നിയമത്തിനും ചട്ടത്തിനും വിധേയമായി പരാതി പരിഹരിക്കും: മന്ത്രി എം.ബി രാജേഷ്

_ പൊതുജനങ്ങളുടെ പരാതികൾ പരമാവധി പരിഹരിക്കുക ലക്ഷ്യം_ ബത്തേരി : പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് – പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാന സർക്കാരിൻ്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ നടത്തിയ 16 അദാലത്തുകളിലായി…

Read More

അതിജീവനം: വയനാട് ഉത്സവ് ഇന്ന് തുടങ്ങും

കൽപ്പറ്റ : വയനാടന്‍ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായുള്ള വയനാട് ഉത്സവ് (ഇന്ന്) ബുധനാഴ്ച തുടങ്ങും. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുക. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും…

Read More

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍

ബത്തേരി: മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി റെയിഞ്ച് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും കുപ്പാടി ആര്‍.ആര്‍.ടി ആന്‍ഡ് വെറ്ററിനറി കോംപ്ലക്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. നൂതന പരീക്ഷണമെന്ന നിലയിലാണ് സോളാര്‍ ഹാങ്ങിങ്…

Read More