പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം: ജനകീയ കർമ സമിതി
കൽപറ്റ: വയനാടിൻ്റെ നിലവിലെ യാത്രാ സങ്കീർണ്ണതകളെ പരിഹരിക്കാനുതകുന്നതും ലളിതവുമായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണമെന്ന് ജനകീയ കർമ സമിതി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര കേരള ഗവൺമെൻ്റുകൾ പ്രസ്‌തുത റോഡ് വിഷയത്തിൽ അനുകൂലമായും സത്വരമായും ഇടപെട്ട് ഈ പാത എത്രയും വേഗം യാഥാർഥ്യമാക്കണം. പുരാതന ചുരം വഴികളെ മാത്രം ആശ്രയിച്ചു വന്ന വയനാടിന് ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദൽ പാതയാണ് നിർദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബർ 24 ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ…
