തുരങ്ക പാത: ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കി

കല്‍പ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് തുരങ്ക പാത ആക്ഷന്‍ കമ്മിറ്റി പൊതുമരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. കെ.കെ. സഹദ്, സി. രാഘവന്‍, മുനീര്‍ പള്ളിയാല്‍, കെ.പി. ഹൈദര്‍ അലി, ടി.ആര്‍. പ്രമോദ്, സി.കെ. ജംഷീര്‍, കമാല്‍ വൈദ്യര്‍, എം.പി. രാജീവ്, കെ.പി. ഷെറീം, ഒ.ടി. അഷറഫ്, യാക്കൂബ് മുണ്ടക്കൈ, പി.എ. ഷമീല്‍ എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.

Read More

ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച സർക്കാരിന്റെ നടപടി തികച്ചും അപലപനീയം: ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കള്ളകണക്ക് അവതരിപ്പിച്ച കേരള സർക്കാരിന്റെ നടപടി തികച്ചും അപലപനീയമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരുൾപ്പടെയുള്ളവരുടെ പേരിൽ വ്യാജ ചെലവ് കാണിച്ച് പണം തട്ടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് ക്യാമ്പുകളില്‍ ഭക്ഷ്യസാധനങ്ങൾ ഉൾപ്പടെ എല്ലാ ആവശ്യവസ്തുക്കളും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും സംഭാവനായി ലഭിച്ചതാണ്. വിവിധ സന്നദ്ധസംഘടനങ്ങൾ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങൾ നൽകാൻ തയ്യാറായപ്പോൾ അത് തടഞ്ഞ മുഖ്യമന്ത്രി 11 കോടി രൂപയാണ് വസ്ത്രങ്ങൾ വാങ്ങാൻ ചെലവായതായി…

Read More

എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല്‍ കോളേജിൽ യുവാവ് നിരീക്ഷണത്തിൽ

മലപ്പുറം: എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തില്‍ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാക്കുന്നത്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്….

Read More

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുനരാരംഭിച്ചു

വൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജില്ലയിലെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആർടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകർന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന്…

Read More

പുഞ്ചിരിമട്ടം ദുരന്തം:കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂര്‍ത്തിയാക്കണം: കെ.എല്‍. പൗലോസ്

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് സര്‍ക്കാര്‍ കണക്കാക്കിയതുപ്രകാരമെങ്കില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുകോടി രൂപ വീതം നല്‍കി പുനരധിവാസം പൂത്തിയാക്കുന്നതാകും ഉത്തമമെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍. പൗലോസ് പറഞ്ഞു. ദുരന്തത്തിനു ഇരകളായതില്‍ 500 ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഓരോ കുടുംബത്തിനും രണ്ടു കോടി രൂപ വീതം നല്‍കിയാല്‍ത്തന്നെ പുനരധിവാസച്ചെലവ് 1,000 കോടി രൂപയില്‍ ഒതുങ്ങും. ഓരോ കുടുംബത്തിനും ഇഷ്ടമുള്ള സ്ഥലം വാങ്ങാനും ആഗ്രഹിക്കുന്ന മാതൃകയില്‍ വീട് പണിയാനും ജീവിതമാര്‍ഗം തേടാനും ഈ തുക പര്യാപ്തമാണ്….

Read More

ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്.

കൽപ്പറ്റ: വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ക്യാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന്…

Read More

കേരള മനസാക്ഷിയെ സര്‍ക്കാര്‍ വഞ്ചിച്ചു: മുസ്ലിം ലീഗ്

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല വയനാട് ദുരന്ത പശ്ചാത്തലത്തില്‍ അവാസ്തവമായ സാമ്പത്തിക കണക്കുക്കളുണ്ടാക്കി ഇടതു സര്‍ക്കാര്‍ കേരള മനസാക്ഷിയെ വഞ്ചിച്ചെന്ന് മുസ്്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ദുരന്തഭൂമിയിലെ ദയനീയത മുതലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യിച്ചവരെ പരിഹസിക്കുകയാണ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ചെയ്തത്.ദുരന്തഭൂമിയില്‍ സേവനം ചെയ്ത ഒരു രക്ഷാപ്രവര്‍ത്തകനും കൂലിവാങ്ങിയിട്ടില്ല. പൊതുശ്‌മശാനത്തിന് സ്ഥലം സൗജന്യമായി ഏറ്റെടുത്തുനൽകുന്നതുൾപ്പെടെ മുസ്ലിം ലീഗിൻ്റെയും സേവനപ്രവർത്തനങ്ങളിൽ വൈറ്റ് ഗാർഡിൻ്റെയും പ്രവർത്തനങ്ങൾ ലോകം കണ്ടതാണ്. കബറടക്കാൻ ഏതെങ്കിലും പള്ളിയോ മറ്റോ പൈസയോ വരിസംഖ്യയോ…

Read More

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ…

Read More

ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

കൽപ്പറ്റ : വയനാട് ദുരന്തത്തെ മറയാക്കി മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ സമർപ്പിച്ച രേഖ പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്. മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്നും മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന്…

Read More

വയനാട് രക്ഷാപ്രവർത്തനം; ‘ചെലവ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്ത’; മന്ത്രി കെ രാജൻ.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവിട്ട കണക്കുകളാണ് പുറത്തുവന്നിരുന്നത്. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വൊളണ്ടിയർമാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വോളണ്ടിയേഴ്സിന് യൂസർ കിറ്റ്…

Read More