കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു,ബാ ഗിലാക്കി കുഴിച്ചുമൂടി: കുറ്റം സമ്മതിച്ച് പ്രതികൾ

കൽപ്പറ്റ : നേപ്പാൾ സ്വദേശിനിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഭർത്താവും മാതാപിതാക്കളും. ഏഴാം മാസം ജനിച്ച ആൺകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പ്രതികൾ മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഷൻ അമ്മ മഞ്ജു അച്ഛൻ അമർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഷന്റെ ഭാര്യയും നേപ്പാൾ സ്വദേശിയുമായ പാർവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഏഴാം മാസം ജനിച്ച ആൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബാ ഗിലാക്കി മൃതദേഹം കുഴിച്ചുമൂടി. ഗർഭം…

Read More

പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് പഠനസംഘം ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഡോ.ആശ മിശ്ര, വൈസ് പ്രസിഡന്റ് ഡോ.കോമൾ ശ്രീവാസ്തവ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ.ഓം പ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ…

Read More

കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Read More

വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങള്‍ നല്‍കിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കി. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച്‌ അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. സംശയത്തിന്‍റെ പുകപടലമുള്ള തലക്കെട്ടുകളാണ് നല്‍കിയത്. അസത്യം പറക്കുമ്പോള്‍ പിന്നാലെ സത്യം മുടന്തുകയാണ് ചെയ്തത്. സർക്കാർ കള്ളക്കണക്ക് നല്‍കിയെന്ന് പ്രതിപക്ഷവും…

Read More

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം.

മാനന്തവാടി: ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട…

Read More

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 6 പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962…

Read More

മലയോര ഹൈവെയുടെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്.

മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി കൽപ്പറ്റ മലയോര ഹൈവെയുടെ പണി വേഗത്തിലാക്കി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആറാം മൈൽ ഭാഗമടക്കം പല സ്ഥലത്തും പൊളിച്ചിട്ടതല്ലാതെ മാസങ്ങളായി ഒരു പണിയും നടക്കുന്നില്ലന്ന് യോഗം ചൂണ്ടിക്കട്ടി. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്,…

Read More

കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം മലയാളികൾ ഉൾപ്പെടെ നിരവധി പേരക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ബെം​ഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ…

Read More

സിജു സി മീനയെ എസ്.പി.സി ആദരിച്ചു

പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമൻ്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

Read More

വ്യാജ പ്രചാരണം: സിപിഎം പ്രകടനങ്ങളും, കൂട്ടായ്മകളും സംഘടിപ്പിക്കും

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുര്‍ന്നു കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തുന്നതില്‍ പ്രതിഷേധിച്ച് 20 മുതല്‍ 23 വരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രകടനവും 24ന് ഏരിയ കേന്ദ്രങ്ങളില്‍ കൂട്ടായ്മയും സംഘടിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ദുരന്തത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമ്പോള്‍ ദുരന്തപ്രതികരണനിധിയിലേക്ക് ചില്ലിക്കാശുപോലും ലഭിക്കാതിരിക്കാനുള്ള ജാഗ്രതയാണ് യുഡിഎഫും ബിജെപിയും പുലര്‍ത്തുന്നതെന്നു സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍നിന്നു ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പാര്‍ലമെന്റില്‍ വയനാടിനു…

Read More