ഓൾ കേരള ടൂറിസം അസോസിയേഷൻ ടൂറിസം മന്ത്രിക്ക് നിവേദനം നൽകി
മാനന്തവാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ബന്ധപ്പെട്ട കേസിൽ സർക്കാർ കക്ഷി ചേരണമെന്നും സംഘടന നിവേദനത്തിൽ ആവശ്യപ്പെട്ടു. സംഘടനയ്ക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ നിവേദനം കൈമാറി. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുത്തങ്ങ വന്യജീവി സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം,…
