പാവപ്പെട്ടവര്‍ക്ക് സ്വകാര്യ സ്കൂളുകളിലും പ്രവേശനം ഉറപ്പാക്കണം; വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കടുപ്പിച്ച്‌ സുപ്രീംകോടതി.

ഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്വകാര്യ സ്കൂളുകളില്‍ 25 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ന്യൂനപക്ഷയിതര സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത്തരത്തില്‍ പ്രവേശനം നല്‍കുന്നത് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. തന്റെ മക്കള്‍ക്ക് അടുത്തുള്ള സ്വകാര്യ സ്കൂളില്‍ സീറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് കാട്ടി മഹാരാഷ്ട്ര സ്വദേശി നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.   സ്കൂള്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ…

Read More

മണലാരണ്യത്തിൽ മഞ്ഞുപുതപ്പ്; സൗദിയിൽ അതിശൈത്യം തുടരുന്നു: പ്രവാസികൾ ജാഗ്രതയിൽ

റിയാദ്: സൗദി അറേബ്യയിൽ പതിവിനു വിപരീതമായി അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നു. സാധാരണയായി അനുഭവപ്പെടാറുള്ള ശൈത്യകാലത്തേക്കാൾ തീവ്രമായ അവസ്ഥയാണ് നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്. വടക്കൻ പ്രവിശ്യകളിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തിയതോടെ മഞ്ഞു വീഴ്ചയും (Snowfall) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   സൗദിയിലെ തബൂക്ക്, അൽ-ജൗഫ്, ഖുറയ്യാത്ത് തുടങ്ങിയ വടക്കൻ മേഖലകളിലാണ് ശക്തമായ മഞ്ഞു വീഴ്ച അനുഭവപ്പെടുന്നത്. മണൽക്കുന്നുകൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്രയും…

Read More

ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിംഗിന് ഓഫറുമായി റെയിൽവേ, ചെയ്യേണ്ടത് ഇത്ര മാത്രം

ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന യാത്രാ മാർഗമാണ് ട്രെയിനുകൾ. ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിക്കുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക് വ്യത്യസ്‌ത തരം ആപ്പുകളായിരുന്നു യാത്രക്കാർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇവയെല്ലാം ഏകീകരിച്ചുകൊണ്ട് റെയിൽവൺ എന്ന പേരിൽ ഒരു ആപ്പ് റെയിൽവേ അടുത്തിടെ പുറത്തിറക്കിയിരുന്നു. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള സേവനങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. യാത്രക്കാർക്കിടയിൽ വലിയ പ്രചാരമാണ് റെയിൽ വൺ ആപ്പിന് ലഭിച്ചത്. ഇപ്പോൾ ഇതാ,…

Read More

മൃഗസ്നേഹികളോടാണ്… കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്’; തെരുവുനായ പ്രശ്നത്തിൽ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി ചോദിച്ചു. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി.   അക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം എന്ന് കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. നായ ആക്രമണം മാത്രമല്ല,…

Read More

ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ

ഭൂരേഖകൾ ഇനി വിരൽത്തുമ്പിൽ; കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ ഡിജിറ്റൽ രേഖകൾ വീട്ടിലിരുന്ന് ഡൗൺലോഡ് ചെയ്യാം.   ന്യൂഡൽഹി : ഭൂമി സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വിപ്ലവകരമായ നീക്കവുമായി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങളിലെ പൗരന്മാർക്ക് നിയമസാധുതയുള്ള ഡിജിറ്റൽ ഭൂരേഖകൾ വീട്ടിലിരുന്നുതന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ദേശീയ ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. ഇതോടെ, 406 ജില്ലകളിലെ ബാങ്കുകൾക്ക് പണയ ഇടപാടുകൾ ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും നിലവിൽവരും. ഇത് വായ്പാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.  …

Read More

പുതുവർഷം; ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

സംസ്ഥാനത്തെ എല്ലാ ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്കീം ഇന്നു മുതൽ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേൽപിച്ചാൽ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.   ട്രെയിൻ സമയത്തിലുമുണ്ട് മാറ്റം. ബെംഗളൂരു -എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ് 30 മിനിറ്റ് നേരത്തെ രാവിലെ…

Read More

വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു! പുറത്തുവരുന്നത് ഓൺലൈൻ ചതിക്കുഴിയിൽ 16 ലക്ഷം നഷ്ടമായ ഞെട്ടിക്കുന്ന കേസ്!

ഓൺലൈൻ തട്ടിപ്പുകളുടെ കേസുകൾ രാജ്യത്ത് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ ഭുജിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ വാട്‍സാപ്പ് വഴി ഒരാളിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഒരു കേസ് ഇപ്പോൾ പുറത്തുവന്നു. സൈബർ കുറ്റവാളികൾ ആളുകളെ കുടുക്കാൻ വാട്ട്‌സ്ആപ്പും വ്യാജ ആപ്പുകളും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു പാഠമാണ് ഈ സംഭവം.   എന്താണ് സംഭവം?   അജിത് ജജേഡ എന്ന ഗുജാറാത്ത് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഭുജിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അജിത്…

Read More

സ്കൂൾ പാഠ്യപദ്ധതിയിൽ ഇനി നിർമിത ബുദ്ധിയും; മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി 2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം…

Read More

ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേല

സ്വപ്നങ്ങൾക്ക് അതിർവരമ്പുകളിലെന്ന് നമ്മൾ പറയാറില്ലേ. അതുപോലെ ഒരു സ്വപ്നസാക്ഷാത്‌കാര ബെൻഥൗസിന്. അവളുടെ ആദ്യ ബഹിരാകാശ യാത്ര. വീൽചെയറുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായാണ് അവൾ തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിമിഷമായിരുന്നു മിഷേല   ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 7.45-ഓടെയായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ആറ് സഞ്ചാരികളുമായി എൻഎസ്-37 (NS-37) ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശത്തിൻ്റെ അതിരായി കണക്കാക്കുന്ന കാർമൻരേഖ കടന്ന ശേഷമാണ് മിഷേലും സംഘവും തിരികെ ഭൂമിയിലെത്തിയത്.   2018ൽ നടന്ന…

Read More

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞതോടെ പശു മുഖ്യമന്ത്രിക്ക് സമീപത്ത് എത്തിയില്ല.   സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിന്…

Read More