സഞ്ജു തുടരുമോ, ഇഷാൻ വരുമോ? ‘തലവേദന’ ക്യാപ്റ്റൻ തന്നെ! ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര 3-1നു നേടിയതിനു പിന്നാലെയാണ് ലോകകപ്പ് ടീം പ്രഖ്യാപനം എന്നതു ശ്രദ്ധേയമാണ്. ടീം പ്രഖ്യാപനത്തിനായി അഹമ്മദാബാദിൽ നിന്നു സൂര്യകുമാർ യാദവ് മുംബൈയിൽ എത്തും.   ലോകകപ്പ് ടീമിനൊപ്പം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള…

Read More

ഓറല്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന, റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായിലെ അര്‍ബുദ ബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓറല്‍ ക്യാന്‍സര്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. പുകയിലയുടെ വ്യാപകമായ ഉപയോഗമാണ് ഈ രോഗവ്യാപനത്തിന് പ്രധാന കാരണം.   ഇന്ത്യയിലെ ആകെ ഓറല്‍ ക്യാന്‍സര്‍ കേസുകളില്‍ 30 ശതമാനവും പുകയിലയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദത്തില്‍ 6.5 ശതമാനം വര്‍ധനയാണുണ്ടായത്. 2023-ല്‍ 2,429 കേസുകളായിരുന്നത് 2025-ല്‍ 2,717…

Read More

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ട, ഭാര്യയുടെ അസാധാരണ തീരുമാനം; അപൂര്‍വമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : നീണ്ട കാലത്തെ ദാമ്പത്യ തര്‍ക്കത്തില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍ തിരികെ നല്‍കാനും ഭാര്യ തയ്യാറായി. ഇത് അപൂര്‍വമായ ഒത്തുതീര്‍പ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി.   ഭാര്യ ഭര്‍ത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളില്‍ അപൂര്‍വമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം….

Read More

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ ഒന്നാം റാങ്ക്

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി….

Read More

6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്‌ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്‌ച നീട്ടിയപ്പോൾ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നൽകിയിരുന്നു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി 6 ഇടങ്ങളിൽ ഇന്ന് അവസാനിക്കേണ്ടതായിരുന്നു,…

Read More

കേരളത്തിൽ വ്യാജമരുന്നുകൾ സുലഭം, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗം പൂർണ പരാജയം’: ജെബി മേത്തർ

ന്യൂഡൽഹി: കേരളത്തിൽ വ്യാജമരുന്നുകൾ സുലഭമെന്ന് കോൺഗ്രസ് എംപി ജെബി മേത്തർ. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരാജയമാണിതെന്നും നിലവാരമില്ലാത്ത മരുന്നുകൾ യഥേഷ്‌ടം ലഭ്യമാണെന്നും എംപി പറഞ്ഞു. ജെബി മേത്തറിന്റെ പരാമർശത്തിനെതിരെ ഇടത് എംപിമാർ പ്രതിഷേധിച്ചു.   കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെട്ടത്. കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ വ്യാജമരുന്നുകൾ സുലഭമാണ്.   ‘ഇതൊരു നിസ്സാര കാര്യമല്ല. ഡ്രഗ് കൺട്രോൾ വകുപ്പിന്റെ അനാസ്ഥയും പരാജയവുമാണ് ഈ റെയ്‌ഡിലൂടെ വ്യക്തമാകുന്നത്. കേരളത്തിനകത്ത് ഇത്തരത്തിലുള്ള വ്യാജമരുന്നുകൾ നിർമിക്കാനും…

Read More

അന്താരാഷ്ട്ര മയക്കുമരുന്ന് വേട്ട; നൈജീരിയൻ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടി

കൽപ്പറ്റ: കേരളത്തിലും കർണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവരുന്ന രാജ്യാന്തര ശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി പിടിയിൽ. മുഹമ്മദ് ജാമിയു അബ്ദു റഹീം ആണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.   വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിൽ രജിസ്റ്റർ ചെയ്ത വിവിധ ‘കൊമേഴ്സ്യൽ ക്വാണ്ടിറ്റി’ മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ലഹരി എത്തിച്ചുനൽകിയിരുന്നത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളിൽ നിന്നും പണം കൈപ്പറ്റി ബെംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ…

Read More

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആർ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.   കൂടുതൽ സമയം വേണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടേക്കും. നിലവിൽ ഈ മാസം 18 വരെയാണ് എന്യൂമറേഷൻ ഫോമുകൾ നൽകാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന…

Read More

ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത് തടയാനുള്ള പുതിയ നിയമം ഉടന്‍ നിലവില്‍ വരും. നിലവിലെ ആധാര്‍ നിയമപ്രകാരം തന്നെ ആധാര്‍ പകര്‍പ്പുകള്‍ കൈവശം വെക്കുന്നത് നിയമലംഘനമാണ് എന്നതിനാലാണ് ഈ കര്‍ശന നടപടി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്…

Read More

‘ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ഫോൺ എടുക്കേണ്ട’; സുപ്രധാന ബില്ലുമായി സുപ്രിയ സുലെ

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട്’ (Right to Disconnect) ബിൽ അവതരിപ്പിച്ചത്.   നിശ്ചിത ജോലി സമയത്തിന് ശേഷമോ, അവധി ദിവസങ്ങളിലോ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകാൻ ജീവനക്കാർ ബാധ്യസ്ഥരല്ല എന്നതാണ് ബില്ലിലെ പ്രധാന നിർദ്ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്, അവിടുത്തെ ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ…

Read More