ആരവം  സീസൺ 3: തീം സോംഗ് പ്രകാശനം ചെയ്തു 

  വെള്ളമുണ്ട: ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റിമാൽ ഗ്രൂപ്പും ചേർന്നാണ് ഇത്തവണ  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ തീം സോംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വൈസ് പ്രസിഡണ്ട്  ബിന്ദു എന്നിവർ ചേർന്ന്  പ്രകാശനം ചെയ്തു.  വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  ജുനൈദ് കൈപ്പാണി  എന്നിവരും സന്നിഹിതരായി. കെ.എം.സി. നിസാറാണ് തീം സോംഗ് രചിച്ചത്. ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ്…

Read More

സംസ്ഥാന സീനിയർ വനിത പുരുഷ സീനിയർ വോളിമ്പോൾ ചാമ്പ്യൻഷിപ്പ്; സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മൊറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ജില്ലാ കലക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് സംഘാടക സമിതി ചെയർമാൻ ഓആർ കേളു എംഎൽഎയ്ക്ക് നൽകി നിർവ്വഹിച്ചു. ജനുവരി 1 മുതൽ 7 വരെ മാനന്തവാടി താഴെയങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വനിതാ – പുരുഷ വിഭാഗത്തിലാണ്…

Read More

സജ്നാ സജീവനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

മാനന്തവാടി: വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി നടന്ന താര ലേലത്തിൽ വയനാട് മാനന്തവാടിക്കാരിയും കേരള താരവുമായി സജീന സജീവനെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി സജനയുടെ അടിസ്ഥാനവില 10 ലക്ഷം രൂപയായിരുന്നു

Read More

സിബിഎസ്ഇ ജില്ലാ കായിക മേള തുടങ്ങി

കല്‍പ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ പ്രസംഗിച്ചു….

Read More

അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു

കൽപ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും, ആമ്പക്കാട്ട് കുര്യൻ മെമ്മോറിയൽ ഷീൽഡിനും കാഷ് പ്രൈസിനുംവേണ്ടിയുള്ള അഖില വയനാട് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻ്റ് സമാപിച്ചു വയനാട് ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നും 48 ടീമുകൾ അണിനിരന്ന ആവേശകരമായ മത്സരത്തിൽ ഷിജിത്&ലിൻ്റോ (വൈത്തിരി) വിജയികളായി. ഷെറിൻ, സാജിത് (മുട്ടിൽ) എന്നിവർക്കാണ് രണ്ടാംസ്ഥാനം.

Read More

കുച്ച് ബിഹാര്‍ ക്രിക്കറ്റ്: അസമിനെതിരെ കേരളത്തിനു വിജയം

മീനങ്ങാടി: കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന കുച്ച് ബിഹാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അസമിനെതിരെ കേരളത്തിനു വിജയം. ഇന്നിംഗ്‌സിനും 102 റണ്‍സിനുമാണ് കേരളം വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ കേരള താരം അഭിരാമിന്റെ അഞ്ച് വിക്കറ്റ് പ്രകടനം അസമിനെ 96 റണ്‍സില്‍ തളച്ചു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 345 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 147 റണ്‍സാണ് അസമിനു നേടാനായത്. കേരളത്തിന്റെ വിജയ് എസ്.വിശ്വനാഥും ജിഷ്ണുവും നാലു വീതം വിക്കറ്റ് വീഴ്ത്തി. കൃഷ്ണഗിരിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരളം ഹരിയാനയെ…

Read More

ബാസ്ക്കറ്റ്ബോൾ ചലഞ്ച് നടത്തി

പനമരം: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പനമരം ഗവ.ഹൈസ്കൂളിലെ എസ്.പി.സി കുട്ടി പോലീസ് ബാസ്ക്കറ്റ്ബോൾ ചലഞ്ച് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചലഞ്ചിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി സുബൈർ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് മെഹബൂബ് പി. സിദ്ധിഖ് കെ , നവാസ് ടി . രേഖ കെ , സനിൽ എസ് എന്നിവർ പങ്കെടുത്തു. ഒരോ ബാൾ എറിയുന്നതിന് മുൻപായി ഓരോ വിദ്യാർത്ഥിയും ലഹരി…

Read More

സ്കൂള്‍ ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന്: വയനാട് ജില്ലാ സ്കൂള്‍ ഗെയിംസിന്റെ ഭാഗമായുള്ള കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പള്ളിക്കുന്ന് ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ റവന്യൂ ഡിസ്ട്രിക്ട് സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് റെന്‍ഷി ഷിബു കുറുമ്പേമഠം ഉദ്ഘാടനം ചെയ്തു. ബൗട്ട് ഉദ്ഘാടനം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി പി.വി സുരേഷ് നിര്‍വ്വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ച് വൈസ് പ്രസിഡണ്ടുമാരായ റെന്‍ഷി ചന്ദ്രന്‍ പി.ആര്‍,റെന്‍ഷി രൂപേഷ് പണിക്കര്‍,സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റെന്‍ഷി…

Read More

എക്‌സ്‌പോസ് ഇരുളം ജേതാക്കള്‍

കൽപ്പറ്റ : ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ഐഎന്‍ടിയുസി കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എക്‌സ്‌പോസ് ഇരുളം ജേതാക്കളായി. പനമരം സ്‌ട്രൈക്കേഴ്‌സിനാണ് രണ്ടാം സ്ഥാനം. 16 ടീമുകള്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷൈജല്‍ കുന്നത്ത് കളിക്കാരെ പരിചയപ്പെട്ടു. ഐഎന്‍ടിയുസി കണിയാമ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാജി കോരന്‍കുന്നന്‍,…

Read More

ജോളി എഫ് സി തലപ്പുഴ ജേതാക്കൾ

കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്ബോൾ മത്സരത്തിൽ ജോളി എഫ്സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ് സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും ട്രോഫിയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മാനിച്ചു. സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, സാദിഖ് തങ്ങൾ, ജെറീഷ് യു എ, റഫീഖ് യു, മുഹമ്മദ്…

Read More