കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി.

കല്‍പ്പറ്റ: വയനാട് ബൈക്കേഴ്‌സ് ക്ലബ്, ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ബൈസിക്കിള്‍ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകള്‍ക്കു പുത്തന്‍ ഉണര്‍വുപകരുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫഌഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം റൈഡില്‍ പങ്കെടുത്തു. സമാപനയോഗം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട്…

Read More

പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ.അലന്‍ ജോസഫ്

മാനന്തവാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി ഡോക്ടേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 450 കിലോ ഭാരം ഉയർത്തി 103 കിലോ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും നാഷണൽ സെലെക്ഷനും കരസ്ഥമാക്കി ഡോ.അലൻ ജോസഫ്. മാനന്തവാടി മെഡിക്കൽ കോളേജിലേ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ സേവനം അനുഷ്ടിച്ചു വരികയാണ് ഇദ്ദേഹം. മാനന്തവാടിയിലെ HEXAD ജിമ്മിൽ ആണ് പരിശീലനം ചെയ്യന്നത്. നാഷണൽ അത്ലറ്റുമാരായ ഉബൈദ്, അനസ്, അമൽ, അജ്‌നാസ്, അർജ്ജുൻ എന്നിവരാണ് പരിശീലകർ.

Read More

ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തി

പനമരം : മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ്‌ ലീഗ് ടൂർണമെന്റ് പനമരം ഫിറ്റ്കാസ സ്റ്റേഡിയത്തിൽ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു.മദ്യം, സിന്ദറ്റിക്ക് ഡ്രഗ്, പോലത്തെ മാരക മയക്കുമരുന്ന് അധികരിച്ചു വരുന്ന ആധുനിക കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളിലൂടെ യുവാക്കളെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തിൽ വളർത്തിഎടുക്കാൻ ഇത്തരം ടൂർണമെന്റ് വഴി സാധിക്കുമെന്ന് ലത്തീഫ് മേമാടൻ അഭിപ്രായപ്പെട്ടു. രക്ഷധികാരി : ഷാഫി പി.കെ, പ്രസിഡന്റ് : ശാഹുൽ മൊട്ടമ്മൽ, സെക്രട്ടറി :നിസാർ താഴെക്കണ്ടി, കുട്ടു സിറാജ്, ഫസലുൽ ആബിദ്, റഷീദ് മുളപ്പറമ്പത്,…

Read More

ദേശീയ കായികദിനം ആചരിച്ചു.

പനമരം: പനമരം ഗവ. ഹൈസ്കൂൾ ചലഞ്ചേഴ്സ് ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ദേശീയ കായികദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നെറ്റ് ബോൾ ചാലഞ്ചിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം സജനാ സജീവൻ ഉദ്ഘാടനം ചെയ്തു. കായിക ലഹരി ജീവിത ലഹരിയാക്കുവാനും വിദ്യാർഥികൾ യുവാക്കൾ മോശമായ ലഹരികളിലേക്ക് വഴി തിരിയാതെ ആരോഗ്യപരമായതും മാനസികോല്ലാസം ലഭിക്കുന്നതുമായ കായികപരമായ ലഹരികളിൽ ഉണർന്നിരിക്കുവാനും ജീവിത-വിജയ ലക്ഷ്യങ്ങളിലേക്ക്…

Read More

സബ്ജൂനിയർ ടെന്നി കൊയ്റ്റ് മത്സരത്തിൽ പിണങ്ങോടും പനമരവും ജേതാക്കൾ

പനമരം: എച്ചോം സർവ്വോദയ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല സബ്ജൂനിയർ ടെന്നി കൊയ്റ്റ് (റിംഗ്) മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ( WOHS) ഡബ്ലിയു ഒ എച്ച് എസ്, പിണങ്ങോടും പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരവും ജേതാക്കളായി. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ സുനേഷ് വി, ലൂയിസ് പി, സാജിദ് എൻ സി,ജിജോ മത്തായി എന്നിവർ പങ്കെടുത്തു.

Read More

അണ്ടര്‍ 11 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 20ന്

കല്‍പ്പറ്റ: സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ അണ്ടര്‍ 11(ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ്) ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് 20ന് രാവിലെ 9.30 മുതല്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 2013 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം. 150 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഗൂഗിള്‍ഫോം മുഖേന തിങ്കള്‍ രാത്രി എട്ടിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/9bh9THa9io47GSy-ZA. Gpay No : 9744056901 ആര്‍. രമേഷ്. ഏpay…

Read More

മാനന്തവാടിയില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മാനന്തവാടി താഴെയങ്ങാടിയില്‍ സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ജനുവരി ഒന്നു മുതല്‍ ഏഴു വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ്, അസീസ് വാളാട്, എന്‍.ജെ. ഷിജിത്ത്, പി.എം. ഹസീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നിനു രാവിലെ 7.30ന് കോഴിക്കോട്, തൃശൂര്‍ വനിത ടീമുകള്‍ തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ മൂന്നു ദിവസം ലീഗ് റൗണ്ടാണ്. രാവിലെ 7.30 മുതല്‍ മുതല്‍ രാത്രി 11…

Read More

മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവു

തിരുവനന്തപുരം, : രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ…

Read More

ആരവം; സ്റ്റിക്കർ പ്രകാശനം ചെയ്തു

വെള്ളമുണ്ട: ഡിസംബർ 25ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസൺ ത്രീ ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

Read More

ദേശീയ സിവിൽ സർവീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മിഥുൻ വലിയവീട്ടിൽ

കൽപ്പറ്റ:- തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച മേപ്പാടി സ്വദേശിയെ മിഥുൻ വലിയവീട്ടിൽ. ഇനിവരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയവീട്ടിൽ കേരളത്തിനുവേണ്ടി കളിക്കും. അദ്ദേഹത്തെ ഈ വരുന്ന വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Read More