അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

സുല്‍ത്താന്‍ ബത്തേരി: അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് ഹോട്ടല്‍ റീജന്‍സിയില്‍ ആരംഭിച്ചു. സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗം എന്‍. ജ്യോതിലാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.കെ. അയ്യൂബ് ഓപ്പണ്‍ വിഭാഗം മത്സരം ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. രമേശ്, സംഘാടക സമിതിയംഗം എം.കെ. സുനില്‍, ചീഫ് ആര്‍ബിറ്റര്‍ അബ്ദുള്‍ ലത്തീഫ്…

Read More

ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.*

മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി അമൃത ജിംനേഷ്യത്തിൽ ജി.വി രാജ അവാർഡ് ജേതാവും, നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യനും,ബോഡിബിൽഡിങ് ചാമ്പ്യനുമായ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കണിയാരം ഫാ.ജി കെ എം എച്ച് എസ് എസ് കായികാധ്യാപിക വിൻസി വർഗീസ് സ്വഗതവും, പരിശീലകരായ അരുൺ, ലതീഷ്, സജി, രാജീവൻ, ബഷീർ, ഷീൽജോ എന്നിവർ അശംസകളും അറിയിച്ചു. ദ്വാരക സ്കൂൾ കായികാധ്യാപകൻ സുജിത്ത് നന്ദി പറഞ്ഞു.

Read More

നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു

മേപ്പാടി: നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശിയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആതിഥേയത്തിൽ നടത്തിയ മേള ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, ടിഎൻഎഐ മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ മുഹമ്മദ്‌ റാഫി , ഡെപ്യൂട്ടി…

Read More

വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

തവിഞ്ഞാൽ: വനം വന്യ ജീവി സംരക്ഷണം ,വന കുറ്റകൃത്യങ്ങൾ തടയൽ, മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കൽ എന്നിങ്ങനെ യുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും വനം വകുപ്പും പൊതു ജനങ്ങളും തമ്മിലുളള ബന്ധം ശക്‌തി പെടുത്തുക എന്ന ഉദേശത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 5:3 നു വിജയിച്ചു. റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ (T)നിധിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സരം ഉൽഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ്…

Read More

ജില്ലാ സ്കൂൾ ഗെയിംസ്; ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് ചാമ്പ്യന്മാർ

മാനന്തവാടി: ജില്ലാ സ്കൂൾ ഗെയിംസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഡബ്ല്യുഎംഒ ഓർഫനേജ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മാനന്തവാടിയിൽ വെച്ചു നടന്ന മത്സരത്തിൽ 6 ഗോൾഡ്, 7 സിൽവർ മെഡലുകൾ കരസ്ഥമാക്കിയാണ് ഡബ്ല്യുഎംഒ വിദ്യാർത്ഥികൾ ഒന്നാമതെത്തിയത്. ഷമീർ മേപ്പാടിയുടെ കീഴിലാണ് പരിശീലനം.

Read More

മാനന്തവാടി സബ് ജില്ല; ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ആറാട്ടുതറ സ്കൂൾ വിജയികൾ

മാനന്തവാടി : വാരാമ്പറ്റയിൽ നടന്ന മാനന്തവാടി സബ് ജില്ല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായി ജി എച്ച് എസ് എസ് ആറാട്ടുതറ. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പും ജി.എച്ച്.എസ്.എസ് ആറാട്ടുതറയാണ്.

Read More

വയനാട് ജില്ലാ അത്ലറ്റിക്സ് മീറ്റിൽ അജയ്യരായി ആനപ്പാറ സ്പോർട്സ് അക്കാദമി

കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ്ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി centralised സ്പോർട്സ് ഹോസ്റ്റൽ വയനാട് രണ്ടാം സ്ഥാനവും 85 പോയിന്റ് നേടി അതിലേറ്റിക് അക്കാദമി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.   സീനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാഡമി 75 (9ഗോൾഡ്, 6…

Read More

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി അബീഷ ഷിബി

കൽപ്പറ്റ: തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി, 2 km Individual pursuit വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 mtr Time Trial വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമിദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.

Read More

സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ വയനാട് ജില്ലാ ടീം ചാംപ്യൻമാരായി. ക്യാപ്ടൻ ബ്രിയന്ന മരിയ ജോർജിൻ്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വി.എം.അശോകനായിരുന്നു കോച്ച്.

Read More

സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക്‌സ്: ആനപ്പാറ സ്‌പോര്‍ട്‌സ് അക്കാദമി മികച്ച നേട്ടം കരസ്ഥമാക്കി

ആനപ്പാറ: മൂന്നു ദിവസങ്ങളായി തിരുവനന്തപുരം കാര്യവട്ടത്ത് വച്ച് നടന്ന സംസ്ഥാന മീറ്റില്‍ വയനാടിന് വേണ്ടി 4 വെള്ളി മെഡലും ഒരു വെങ്കല മെഡലുമടക്കം 5 മെഡലുകളാണ് ആനപ്പാറ സ്‌പോര്‍ട് അക്കാദമി നേടി. രമേശ്എം ( 800 മീറ്റര്‍, 1500 മീറ്റര്‍ വെള്ളി, പുരുഷവിഭാഗം), എഡ്വിന്‍ മാത്യു (800മീറ്റര്‍ വെള്ളി അണ്ടര്‍ 20 പുരുഷവിഭാഗം), ആദിത്യ കെ.എം ( ഹൈജമ്പ് വെള്ളി, അണ്ടര്‍ 20 വനിതാ വിഭാഗം), അമൃത, ദേവനന്ദ ഹരീഷ്, ദേവനന്ദ കെ എം, ഫാത്തിമത്ത് റാഹില…

Read More