സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു
പുളിഞ്ഞാൽ :പുളിഞ്ഞാൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെൻറർ ഓഫിസ് ഉദ്ഘാടനം സയ്യിദ് അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ചേളാരി ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനമാണ് ശാഖാ എസ് കെ എസ് എസ് എഫ് കമ്മിറ്റി ചെയ്യുന്നത്, മഹല്ലു കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖാ കമ്മിറ്റിക്ക് നാട്ടിൽ വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ മേഖല പ്രസിഡൻ്റ് സിദ്ധീഖ് അസ്ഹരി അദ്ധ്യക്ഷനായി, മഹല്ല് ഖത്തീബ് സലാം…
