കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു.
കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ രണ്ടുവരി പാതയാണ് ബൈപാസ്. ഇതു നാലുവരി പാതയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും കരാര്‍ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും രണ്ടു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരു കമ്പനി ടെന്‍ഡര്‍…
