കെ സ്മാർട്ട് സോഫ്റ്റ് വെയർ ഉദ്ഘാടനം ചെയ്തു

മാനന്തവാടി നഗരസഭയിൽ മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി കെ സ്മാർട്ട് സംവിധാനത്തിലൂടെയുള്ള ആദ്യത്തെ ആപ്ലിക്കേഷൻ സിറ്റിസന്‍‍ ഫെസിലിറ്റേഷന്‍ സെന്‍ററിലൂടെ സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ ഓഫീസർമാരായ പി.ടി സ്വരൂപ് , കെ ശ്രീജിത്ത് എന്നിവർ കെ സ്മാർട്ടിനെക്കുറിച്ച് സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ…

Read More

മെഡിക്കല്‍ ക്യാമ്പ് നടത്തി

ബത്തേരി മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സുകൃതം, ഇലക്ട്രോണിക് വീല്‍ചെയര്‍, വയോജനങ്ങള്‍ക്ക് സഹായ ഉപകരണം എന്നീവയുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോ. മോഹന്‍രാജ്, ഡോ. സന്തോഷ് എബി എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടോം ജോസ്, വികസനകാര്യ…

Read More

സ്ഥിരം അപകടം: തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന് കൈവരി ഒരുങ്ങുന്നു

തിരുനെല്ലി: അപകടം പതിവായ തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന് കൈവരിയൊരുങ്ങുന്നു.ജില്ലയിലെ പത്ത് പാലങ്ങള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന് പൊതുമരാമത്ത് വകുപ്പ് കൈവരിയൊരുക്കുന്നത്. കൈവരികളുടെ നിര്‍മ്മാണവും, പെയിന്റിംഗ് ജോലികളും ഒരാഴ്ചകക്കം പൂര്‍ത്തിയാകും. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടിയിലെ പാലം കാലപ്പഴക്കം ചെന്നതാണ്. പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പാലത്തിന് വീതിയും കുറവാണ്. നേരമിരുട്ടിയാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പാതയാണിത്.സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണിത്. പാലത്തിന്റെ ഇരുഭാഗത്തും വേഗതാ നിയന്ത്രണ വരമ്പുകള്‍ ഉണ്ടെങ്കിലും നല്ല റോഡായതിനാല്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടുങ്ങിയ പാലത്തിനടുത്തെത്തുമ്പോള്‍…

Read More

കേക്ക് നിർമ്മാണ പെർഫോമൻസ് ഇംപ്യൂമെന്റ് ട്രായിനിംഗ് സംഘടിപ്പിച്ചു

മാനന്തവാടി : റീബിൽഡ് കേരള ഇനീഷ്യറ്റീവ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രി ജില്ലാ മിഷന്റെയും ബ്ലോക്ക് നോഡൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കേക്ക് നിർമ്മാണത്തിന്റെ പെർഫോമൻസ് ഇംപ്യൂമെന്റ് ട്രായിനിംഗ് മാനന്തവാടിയിൽ സംഘടിപ്പിച്ചു. ഇരുപതിയഞ്ച് പേർക്ക് നാലു ദിവസങ്ങളിലായി നടത്തിയ പരിപാടിയുടെ സമാപനം ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻനിർവ്വഹിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന , പ്രോഗ്രാം മാനേജർമാരായ ഹുദൈഫ്, ശ്രുതി, സൗമിനി, ഡോളി രജ്ജിത്ത്, കലേഷ്, അന്നമ്മ , നീതു എന്നിവർ സംസാരിച്ചു

Read More

‘സെന്‍സിംഗ് ദ സ്‌പേസസ്’ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി.

പനമരം: ബദറുല്‍ ഹുദാ അക്കാദമിയില്‍ ‘സെന്‍സിംഗ് ദ സ്‌പേസസ്’ എന്ന പ്രമേയത്തില്‍ ദ്വിദിന ലൈഫ് ഫെസ്റ്റിവല്‍ തുടങ്ങി. അക്കാദമി ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഇന്നു വൈകുന്നേരം നാലിന് സാംസ്‌കാരിക സംഗമം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.കാമ്പസ് ഇന്‍ ചാര്‍ജ് റഷീദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി കാന്തപുരം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യാതിഥിയാകും. സ്ഥാപന കാര്യദര്‍ശി പി. ഉസ്മാന്‍ മൗലവി ആമുഖ പ്രഭാഷണം…

Read More

മിതം’ ഊർജ സംരക്ഷണ വലയവുമായി കരിങ്കുറ്റി എൻ.എസ്.എസ്

കമ്പളക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പ് (വി.എച്ച്.എസ്‌.ഇ വിഭാഗം) എൻ.എസ്.എസ് യൂണിറ്റുകളുടെ കീഴിൽ നടത്തിവരുന്ന ‘ഊർജ സംരക്ഷണ സാക്ഷരത യജ്ഞം ‘ പരിപാടിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ബസ് സ്റ്റാൻഡിൽ ഊർജ സംരക്ഷണ വലയവും റാലിയും സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.വി സജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എം ലിജി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എസ്.ഇ.ബി സബ് എൻജിനീയർ പി.ആർ ധനേഷ്കുമാർ, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ ഹഫ്‌സത്…

Read More

കണ്ടത്തുവയലിൽ ‘സവാരി ചിരി ചിരി’ സൗജന്യ സൈക്കിൾ നൽകി

കണ്ടത്തുവയൽ:പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘സവാരി ചിരി ചിരി’ പദ്ധതിയുടെ ഭാഗമായി കണ്ടത്തുവയൽ ഗവ.എൽ. പി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണം ചെയ്തു. ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ നിസാർ കെ.കെ,ഹെഡ്മിസ്ട്രെസ് എൻ വിനീത,…

Read More

ചോള തണ്ട് നിരോധനം: ടി സിദ്ധീഖ് എം എൽ എയുടെ പ്രസ്താവന അടിസ്ഥാന രഹിതം : ഇ ജെ ബാബു

കൽപറ്റ : കർണാടകയിൽ നിന്ന് ചോള തണ്ട്, വൈക്കോൽ, നിരോധനവുമായി ബന്തപ്പെട്ട് നവംബർ 27 ന് മന്ത്രി ചിഞ്ചു റാണി കർണാടക മൃഗസംരക്ഷണ, റവന്യൂ മന്ത്രിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. വസ്തുതാ ഇതായിരിക്കെ മന്ത്രി ചിഞ്ചു റാണിയും, സംസ്ഥാന സർക്കാറും കർഷകരെ ബാധിക്കുന്ന വിഷയത്തിൽ ഇടപെട്ടില്ലെന്ന് പറഞ്ഞ് ടി സിദ്ധീഖ് എം എൽ എ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതവും ഉത്തരവാധിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കർണാടക ഭരിക്കുന്നത് കോൺഗ്രസാണ്. കർഷക വിരുദ്ധമായ തീരുമാനം വന്നപ്പോൾ സ്വന്തം പാർട്ടിയുടെ ഗവൺമെന്റിൽ…

Read More

പോക്സോ : പ്രതിക്ക് കഠിന തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബഹു : കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.ആർ.സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്. 2016 മുതൽ കുട്ടിക്കെതിരെ മൂന്ന് വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത…

Read More

അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി.

മാനന്തവാടി: ഐ.സി.ഡി.എസ് പദ്ധതിക്കും, അങ്കന്‍വാടി ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അങ്കന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എലിസബത്ത് അധ്യക്ഷത വഹിച്ചു, പി.എസ് രമാദേവി, ഷീബ, പി.വി ഗ്രേസി, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു, സി.പി ഷൈല, മല്ലിക, രത്‌നമ്മ, ജ്യോതി, ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി.

Read More