പുരോഗമന കലാസാഹിത്യ സംഘം പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്.
കമ്പളക്കാട് : പുരോഗമന കലാസാഹിത്യ സംഘം കോട്ടത്തറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി. ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ജനാര്‍ദനന്‍ സ്വഗതവും കണിയാമ്പറ്റ യൂണിറ്റ് സെക്രട്ടറി വി.കെ. ഹംസ നന്ദിയും പറഞ്ഞു.
