സിവിൽ സപ്ലൈസ് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാനുള്ള ഭരണകക്ഷി നേതാക്കളുടെ ഇടപെടൽ അവസാനിപ്പിക്കുക : സി.പി.ഐ
കൽപ്പറ്റ: വയനാട്ടിലെ മാവേലി സ്റ്റോറുകളിലും സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലും വർഷങ്ങളായി തുച്ഛമായ വേതനത്തിന് ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു പുതിയ ആളുകളെ എടുക്കണമെന്ന് ആവശ്യപ്പെടു കൊണ്ട് ഭരണകക്ഷി നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ സംഭാഷണവും,നിലവിൽ ജോലി ചെയ്യുന്നവരെ മാറ്റി തങ്ങളുടെ ആളുകളെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തും അന്വേഷണ വിധേയമാക്കണം. വയനാട്ടിലെ മാവേലി സ്റ്റോറുകളിൽ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്തു വരുന്ന താൽക്കാലിക ജീവനക്കാർ, ഇവരുടെ പേരിൽ പ്രോവിഡണ്ട് ഫണ്ടും ഇ…
