അന്താരഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു
ആരോഗ്യ വകുപ്പിന്‍റ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ശുദ്ധവായു ദിനാചാരണം സംഘടിപ്പിച്ചു. ദിനാചരണത്തതിന്‍റെ ജില്ലാതല ഉദ്ഘാടനം തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് അംഗം കെ മുബഷിർ അധ്യക്ഷത വഹിച്ചു. നീലാകാശത്തിനായുള്ള ശുദ്ധവായു ദിനത്തിന്റെ ഭാഗമായി പ്രതീകാത്മകമായി തൈ നടീൽ കർമ്മവും തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന ജീവിതശൈലീ പരിശോധന ക്യാമ്പുകൾക്കും തുടക്കമായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി സിന്ധു…
